വിവാഹത്തെ കുറിച്ചും സിനിമയില്‍ തിരികെ എത്താത്തതിനെ കുറിച്ചും മീര നന്ദൻ മനസ്സ് തുറക്കുന്നു

മീര നന്ദന്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. താരം അവതാരകയായും നടിയായും ഗായികയായും തിളങ്ങിയിട്ടുണ്ട്. മീര മലയാളികൾക്ക് സുപരിചിതയായത് സംഗീത റിയാലിറ്റി ഷോയിലൂടെയാണ്. പിന്നീട് താരം അഭിനയ രംഗത്ത് ചുവടുവയ്ക്കുകയായിരുന്നു. മീര സോഷ്യല്‍ മീഡിയയിൽ വളരെ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ താരം ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്.

മീര ഇതുവരെയും വിവാഹം ചെയ്യാത്തതിന്റെ കാരണം എന്താണെന്ന് അറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. ഇതിന് മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് നടി. സമയമാകുമ്പോള്‍ എല്ലാം നടക്കും എന്നാണ് മീര പറയുന്നത്. ഒരു അഭിമുഖത്താലാണ് വിവാഹത്തെ കുറിച്ചും സിനിമയില്‍ തിരികെ എത്താത്തതിനെ കുറിച്ചും നടി മനസ് തുറന്നത്. സിനിമയില്‍ അഭിനയിക്കുന്ന സമയത്തൊക്കെ റേഡിയോ ഇന്റര്‍വ്യൂകളില്‍ നിന്ന ക്ഷണം വരുമ്പോള്‍ ഞാനാതൊക്കെ സ്വീകരിക്കാറുണ്ട്. അവിടുത്തെ കാര്യങ്ങള്‍ കാണാനും അറിയാനും താല്‍പര്യമായിരുന്നു. ഇവിടെ വന്നശേഷം കുറേ കൂടി ഇഷ്ടമായി. ജീവിതത്തില്‍ ആഗ്രഹിച്ച് സംഭവിച്ച കാര്യങ്ങള്‍ കുറവായിരുന്നു. ഈ ജീവിതം ഞാന്‍ നേടിയെടുത്തതാണ്. മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞ് ലൊക്കേഷനില്‍ നിന്ന് നേരെ ദുബായിലെത്തുകയായിരുന്നു. പിന്നെ സിനിമ ചെയ്യാന്‍ മടിയായി. എന്നിട്ടും സ്റ്റുഡിയോയില്‍ നിന്ന് ചെറിയ ബ്രേക്ക് എടുത്ത് പല സിനിമകളിലും അഭിനയിക്കേണ്ടി വന്നിട്ടുണ്ട്.

പലതും ശ്രദ്ധിക്കപ്പെടാതിരുന്നപ്പോഴാണ് എന്തിനാണ് ഇത്തരം സിനിമകള്‍ ചെയ്യുന്നത് എന്ന് ചിന്തിച്ചത്. നല്ലൊരു കഥയും കഥാപാത്രവും എന്നെ തേടി എത്തിയാല്‍ ഉറപ്പായും കമ്മിറ്റ് ചെയ്യുമെന്നാണ് മീര നന്ദന്‍ പറയുന്നത്. ചുരുക്കം ഫ്രണ്ട്‌സേ ഉള്ളു എങ്കിലും സൗഹൃദം എപ്പോഴും വീക്ക്‌നെസാണ്. എനിക്കേറ്റവും സങ്കടവും ദേഷ്യവുമൊക്കെ വരുന്നത് എനിക്ക് അറ്റന്‍ഷന്‍ തരുന്നില്ല എന്ന് തോന്നുമ്പോഴാണ്. പക്ഷേ അവര്‍ മനഃപൂര്‍വ്വം അങ്ങനെ ചെയ്യാറില്ല. ഞാന്‍ തന്നെ ഓരോന്നങ്ങനെ ആലോചിക്കാറാണ് പതിവ്. അത് എന്റെ ഫ്രണ്ടസിന് നന്നായിട്ട് അറിയുകയും ചെയ്യാം. ദുബായില്‍ കൂടെ ജോലി ചെയ്യുന്നവരിലും നല്ല ഫ്രണ്ട്‌സുണ്ട്.

Related posts