അതായിരുന്നു ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി: അമേരിക്കയിലേക്കുള്ള സോളോ ട്രിപ്പിന്റെ അനുഭവം പങ്കുവെച്ച് മീര നന്ദൻ

മീര നന്ദൻ മലയാളികളുടെ ഇഷ്ടതാരമാണ്. താരം നടിയായും ഗായികയായും അവതാരകയായും തിളങ്ങിയിട്ടുണ്ട്. മീര തുടക്കം കുറിച്ചത് സംഗീത റിയാലിറ്റി ഷോയിലൂടെയാണ്. തുടർന്ന് താരം നടിയായി തിളങ്ങുകയായിരുന്നു. മീര അഭിനയത്തിന് തുടക്കം കുറിക്കുന്നത് മുല്ല എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി എത്തിയാണ്. ഇപ്പോള്‍ താരം ദുബായില്‍ റേഡിയോ ജോക്കിയായി പ്രവർത്തിക്കുകയാണ്. മീര സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.

ജീവിതത്തില്‍ ആദ്യമായി ഒറ്റക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരമിപ്പോൾ. നടിയുടെ യാത്ര അമേരിക്കയിലേക്കാണ്. ഞാന്‍ ആദ്യമായാണ് സോളോ യാത്ര ചെയ്യുന്നത്. എന്റെ ചിത്രങ്ങള്‍ എടുക്കാന്‍ ആരും ഇല്ല എന്നതായിരുന്നു ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. അപ്പോഴാണ് റോഡരികില്‍ ഒരു സ്ത്രീയെ കണ്ടത്, അവരാണ് എനിക്ക് ഈ ചിത്രം എടുത്തു തന്നത് എന്നാണ് ചിത്രത്തോടൊപ്പം മീര കുറിച്ചത്.

ഈ ചിത്രം എടുത്തിട്ടുള്ളത് അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്തുള്ള ഏറ്റവും വലിയ നഗരമായ ഹ്യൂസ്റ്റണില്‍ നിന്നാണ്. അതേസമയം ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് യുഎസില്‍ ഇപ്പോഴും യാത്രാവിലക്കുണ്ട്. താരത്തിന്റെ ഈ പോസ്റ്റ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

Related posts