അതോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നുണ്ട്.!മനസ്സ് തുറന്ന് മീര നന്ദൻ!

മീര നന്ദന്‍ മലയാളികളുടെ പ്രിയ നടിയും ഗായികയും ആര്‍ജെയും ഒക്കെയാണ്. സോഷ്യല്‍ മീഡിയകളിൽ സജീവമായ മീര ദുബായില്‍ ആര്‍ജെയാണിപ്പോൾ. താരം പലപ്പോഴായി ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. രൂക്ഷ വിമര്‍ശനവും ഈ ചിത്രങ്ങള്‍ക്ക് നേരെ ഉയരാറുണ്ട്. നടി തന്നെ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയും നല്‍കാറുണ്ട്. ഇപ്പോള്‍ താരം രംഗത്ത് എത്തിയിരിക്കുന്നത്, വിവാഹം എന്നായിരിക്കും എന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി കൊണ്ടാണ്. നടി മനസ് തുറന്നത് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ്.

നവംബര്‍ വരുമ്പോള്‍ പത്ത് മുപ്പത് വയസിന് മുകളിലായില്ലേ. ഇനി എന്നാണ് കല്യാണം എന്നാണ് അവതാരകന്‍ ചോദിച്ചത്. ‘ഞാനിങ്ങനെ സന്തോഷമായി നടക്കുന്നത് ഇഷ്ടപ്പെടുന്നില്ലേ’ എന്ന ചോദ്യമായിരിക്കും സാധാരണ ഗതിയില്‍ ഞാന്‍ പറയുക. അത്രയേ ഉള്ളു. കല്യാണമൊക്കെ സമയമാവുമ്പോള്‍ നടക്കും. ഇനിയും സമയമുണ്ടല്ലോ. ഒരുപാട് പേര്‍ ഇതേ ചോദ്യവുമായി എത്താറുണ്ട്. അച്ഛനും അമ്മയും നാട്ടില്‍ ഉള്ളത് കൊണ്ട് അവരുടെ കാര്യമോര്‍ക്കുമ്പോഴാണ് എനിക്ക് പാവം തോന്നുന്നത്. അവര്‍ എവിടെ പോയാലും ഈ ചോദ്യമാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്.

അതോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നുണ്ട്. മുപ്പത്തൊന്ന് വയസ് വരെ ഞാന്‍ കാത്തിരുന്നു. ഇനി കല്യാണം കഴിക്കുമ്പോള്‍ നല്ലൊരാളും മനസിന് ഓക്കെ ആണെന്ന് തോന്നുന്ന ഒരാള്‍ തന്നെ ആവണമെന്നുമാണ് ആഗ്രഹം. ജീവിത പങ്കാളിയാവാന്‍ പോവുന്ന ആളെ കുറിച്ചുള്ള നിബന്ധനകളൊന്നും തനിക്കില്ല. ഇപ്പോള്‍ ഞാനങ്ങനെ വിചാരിച്ചിട്ട് കാര്യമില്ലല്ലോ. എങ്ങനെത്തെ ആളാണ് വരുന്നതെന്ന് നമുക്കൊരിക്കലും പറയാന്‍ പറ്റില്ല. നമുക്ക് ആവശ്യമുള്ള കാര്യങ്ങള്‍ക്ക് വിപരീതമായിട്ടുള്ള ആളെയാവും ചിലപ്പോള്‍ കിട്ടുക. അങ്ങനെയൊക്കെ ആലോചിച്ച് കുഴപ്പത്തിലാവാന്‍ ആഗ്രഹമില്ല. നിലവില്‍ ആരും തന്റെ മനസില്‍ ഇടം നേടിയിട്ടില്ല.

Related posts