ആ നടനുമായി പ്രണയത്തിലോ!വൈറൽ മറുപടിയുമായി മീര നന്ദൻ.

ലാൽ ജോസിന്റെ സംവിധാനത്തിൽ 2008 ൽ ദിലീപിനെ നായകനാക്കി റിലീസായ ചിത്രമാണ് മുല്ല. മുല്ലയിൽ നായികയായി എത്തിയത് മീര നന്ദൻ ആയിരുന്നു. അവതാരകയായും ഗായികയായും അറിയപ്പെട്ടിരുന്ന മീര ഈ ചിത്രത്തിലൂടെ ആദ്യമായി നായികയും ആയി. ആദ്യ ചിത്രത്തിലൂടെ തന്നെ താരം പ്രേക്ഷക ശ്രദ്ധ നേടി. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം മലയാളത്തിന്റെ പ്രിയ നായിക സ്ഥാനം ഉറപ്പിച്ചിരുന്നു. 2017ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍ എന്ന ചിത്രത്തിലാണ് മീര അഭിനയിച്ചത്. ഇപ്പോള്‍ ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്ത് വരികയാണ് മീര. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് നടി. ഗ്ലാമറസ് ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് വാര്‍ത്തകളിലും താരം നിറയാറുണ്ട്. ഇപ്പോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മീര. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര പംക്തിയിലാണ് താരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.

പ്രണയത്തകർച്ച നേരിട്ടു: 30ാം പിറന്നാളിൽ വെളിപ്പെടുത്തലുമായി മീര നന്ദൻ |  Meera Nandan Love

വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മീര നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, ഇന്ററെസ്റ്റിങ് ചോദ്യങ്ങള്‍ എന്ന് പറഞ്ഞിട്ട് ഇതെന്ത് ചോദ്യമാണ്. ഇതേ ചോദ്യമാണ് എനിക്ക് ഏറ്റവും കൂടുതലായി വന്നത്. എന്തായാലും വിവാഹം ഉടനെ ഉണ്ടാവില്ലെന്നാണ് മീര പറയുന്നത്. എപ്പോഴാണ് കേരളത്തിലേക്ക് വരുന്നതെന്നായിരുന്നു അടുത്ത ചോദ്യം. താന്‍ ഏപ്രില്‍ 23 നു വരാന്‍ ഇരുന്നതാണ്. പക്ഷേ അപ്പോഴാണ് ഇന്ത്യയിലെ അവസ്ഥ മോശമായി മാറിയത്. അതുകൊണ്ട് ഇപ്പോള്‍ താന്‍ യാത്ര ചെയ്യുന്നത് അത്ര നല്ലതല്ല. അതോണ്ട് ട്രാവലിങ് പ്ലാനുകള്‍ തല്‍കാലത്തേക്ക് മാറ്റി വെച്ചിരിക്കുകയാണെന്നും നടി പറയുന്നു. ഈദിനും വെക്കേഷന്‍ ഇല്ല. വീട്ടില്‍ തന്നെയായിരിക്കും ആഘോഷം. സങ്കടകരമായ മൂഹുര്‍ത്തത്തെ കുറിച്ച് ഞാന്‍ അധികം ആലോചിക്കാറില്ല. ഒരുപാട് കാര്യങ്ങളുണ്ട്. എങ്കിലും നിങ്ങള്‍ ചോദിച്ചത് കൊണ്ട് അടുത്തിടെ ഉണ്ടായൊരു കാര്യം പറയാം. ഞാന്‍ വീട്ടിലേക്ക് പോവുന്നതിന് വേണ്ടി പെട്ടിയൊക്കെ പാക്ക് ചെയ്ത് എയര്‍പോര്‍ട്ടിലേക്ക് പോകാന്‍ കുറച്ച് മണിക്കൂറുകള്‍ ഉള്ളപ്പോഴാണ് ക്യാന്‍സല്‍ ചെയ്യേണ്ടി വന്നത്.ഇപ്പോള്‍ തന്റെ കുടുംബത്തെ മിസ് ചെയ്യുന്നുണ്ട്.-മീര പറഞ്ഞു.

Meera Nandan: 'ഈ തലമുറയിലും വസ്ത്രത്തിന്‍റെ പേരിൽ വേട്ടയാടലോ'; തുറന്നടിച്ച്  മീര നന്ദൻ - meera nandan's comment against criticism on her short dress  photo | Samayam Malayalam

മലയാള സിനിമയിലേക്ക് എപ്പോള്‍ എത്തും എന്നതാണ് ഏറ്റവും കൂടുതല്‍ പേരും ചോദിക്കുന്നത്. ഇവരോടൊക്കെ പറയാനുള്ളത് എനിക്ക് അറിയില്ല എന്നാണ്. എന്ത്‌കൊണ്ട് സിനിമ ചെയ്യുന്നില്ല എന്ന ചോദ്യത്തിന് ഞാനിപ്പോള്‍ ഒരു ജോലി ചെയ്യുകയല്ലേ, അതില്‍ താന്‍ ഹാപ്പിയാണ്. അല്ലാതെ മറ്റു കാരണങ്ങളൊന്നും ഇല്ലെന്ന് മീര മറുപടി പറഞ്ഞു. ഇനി മലയാളത്തിലെ ഒരു നടനെ വിവാഹം കഴിക്കാന്‍ അവസരം കിട്ടിയാല്‍ ആരെ തെരഞ്ഞെടുക്കും എന്നതായിരുന്നു ഏറ്റവും രസകരമായ ചോദ്യം. എന്നാല്‍ തനിക്കതില്‍ തീരെ താല്‍പര്യം ഇല്ലെന്ന് നടി വ്യക്തമാക്കി്. ഇടയില്‍ വിവാഹം കഴിക്കരുത്, സിംഗിള്‍ ലൈഫ് എന്‍ജോയ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ ആ ചോദ്യം തനിക്കിഷ്ടപ്പെട്ടുവെന്നാണ് മീരയുടെ മറുപടി.

 

 

Related posts