മീര നന്ദന്‍ മലയാളികളുടെ പ്രിയതാരമാണ്. മീര നടിയായും ഗായികയായും ആര്‍ജെ ആയുമൊക്കെ തിളങ്ങിയിട്ടുണ്ട്. താരം തുടക്കം കുറിച്ചത് റിയാലിറ്റി ഷോയില്‍ ഗായികയായിട്ടാണ്. പിന്നീട് 2008 ല്‍ മുല്ല എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി മീര അഭിനയത്തിലേക്ക് കടന്നുവന്നു. തുടര്‍ന്ന് ചെറുതും വലുതുമായ വേഷങ്ങളില്‍ നിരവധി ചിത്രങ്ങളില്‍ നടി അഭിനയിച്ചു. മീര അവസാനം അഭിനയിച്ചത് 2017 ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍ എന്ന ചിത്രത്തിലാണ്. ഇപ്പോള്‍ താരം ദുബായില്‍ റേഡിയോ ജോക്കിയായി പ്രവർത്തിക്കുകയാണ്. നടി സോഷ്യല്‍ മീഡിയകളില്‍ വളരെ സജീവമാണ്. കൂടാതെ താരം ഗ്ലാമറസ് ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് വാര്‍ത്തകളിലും നിറയാറുണ്ട്.
2008ല്‍ പുറത്തിറങ്ങിയ ദിലീപ് ലാല്‍ ജോസ് ടീമിന്റെ മുല്ല പുറത്തിറങ്ങിയിട്ടു പതിമൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. എന്റെ ആദ്യ സിനിമയായിരുന്നു ലാല്‍ ജോസ് സാര്‍ സംവിധാനം ചെയ്ത് ദിലീപേട്ടന്‍ നായകനായ മുല്ല. ആ സിനിമ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. അത് എന്റെ ആദ്യ സിനിമയായത് കൊണ്ട് മാത്രമല്ല, മുല്ല റിലീസായ ദിവസമായിരുന്നു എന്റെ വീടിന്റെ പാലുകാച്ചല്‍ ദിനം, അതുകൊണ്ട് തന്നെ എന്റെ വീടിനു മുല്ല എന്ന് തന്നെയാണ് ഞാന്‍ പേരിട്ടിരിക്കുന്നത്. അത് എന്റെ ഐഡിയ അല്ലായിരുന്നു, എന്റെ അനിയന്റെ ഐഡിയയായിരുന്നു എന്ന് മീര നന്ദൻ പറഞ്ഞു.
മുല്ലയുടെ ചിത്രീകരണ ദിവസങ്ങള്‍ വളരെ രസകരമായിരുന്നു. എന്നിലെ പുതുമുഖ നടിയെ ലാല്‍ ജോസ് സാര്‍ വിശ്വസിച്ച് ആ കഥാപാത്രം എന്നെ ഏല്‍പ്പിച്ചു. ലച്ചി എന്ന കഥാപാത്രത്തിനെ വ്യത്യസ്ത തലത്തില്‍ പെര്‍ഫോം ചെയ്യാനുള്ള സ്‌പേസ് സിനിമയിലുണ്ടായിരുന്നു എന്നും മീര നന്ദന്‍ പറഞ്ഞു.