ചുവപ്പിൽ അതിസുന്ദരിയായി മീര! അവധിക്കാലം ആഘോഷമാക്കി താരം!

സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന താരമാണ് മീര ജാസ്മിൻ. ദിലീപ് നായകനായ ഈ ചിത്രത്തിൽ മികച്ച പ്രകടനമാണ് താരം കാഴ്ച വച്ചത്. പിന്നീട് നിരവധി ശക്തമായ കഥാപാത്രങ്ങൾ മീരയുടെ അഭിനയ മികവിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചു. മലയാളത്തിന് പുറമെ തമിഴ് തെലുഗു കന്നഡ ഭാഷകളിലും താരം തൻറെ വിജയം ആവർത്തിച്ചു. മലയാളത്തിലേത് പോലെ തന്നെ വൻ സ്വീകാര്യതയാണ് മീരയ്ക്ക് മറ്റു ഭാഷകളിലും ലഭിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മീരയുടെ പുത്തൻ ചിത്രങ്ങളാണ്. തന്റെ ട്രാവൽ ഡയറിയിൽനിന്നുള്ള ചിത്രമാണ് മീര ഇന്നു പോസ്റ്റ് ചെയ്തത്. ഹംഗറിയുടെ തലസ്ഥാന നഗരമായ ബുഡാപെസ്റ്റിൽവച്ച് പകർത്തിയ ചിത്രമാണിത്.

ചുവപ്പിൽ അതിസുന്ദരിയായ മീരയെയാണ് ചിത്രത്തിൽ കാണാനാകുക. സ്റ്റൈലിഷ് ലുക്കിലുള്ള മീരയുടെ ഫോട്ടോയ്ക്ക് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. അവധിക്കാലം ആഘോഷിക്കാൻ മീര എപ്പോഴാണ് ഹംഗറിയിലേക്ക് പോയതെന്ന് വ്യക്തമല്ല.

 

അതേസമയം മകൾ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജയറാമാണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഇന്ത്യൻ പ്രണയകഥ’യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാർ ആണ് ഛായാഗ്രഹണം. അമ്പിളിയിലെ ‘ആരാധികേ’ എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിർവഹിക്കും. ഹരിനാരായണനാണ് വരികൾ എഴുതുന്നത്.

Related posts