കടന്നുവന്ന വഴികളിൽ നിങ്ങൾ നൽകിയ പ്രകാശം എല്ലാവർക്കും ഊഷ്മളതയും ആർദ്രതയും അനുഭവിപ്പിക്കും! നരേനൊപ്പമുള്ള സന്തോഷം പങ്കുവച്ച് മീര ജാസ്മിൻ!

സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന താരമാണ് മീര ജാസ്മിൻ. ദിലീപ് നായകനായ ഈ ചിത്രത്തിൽ മികച്ച പ്രകടനമാണ് താരം കാഴ്ച വച്ചത്. പിന്നീട് നിരവധി ശക്തമായ കഥാപാത്രങ്ങൾ മീരയുടെ അഭിനയ മികവിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചു. മലയാളത്തിന് പുറമെ തമിഴ് തെലുഗു കന്നഡ ഭാഷകളിലും താരം തൻറെ വിജയം ആവർത്തിച്ചു. മലയാളത്തിലേത് പോലെ തന്നെ വൻ സ്വീകാര്യതയാണ് മീരയ്ക്ക് മറ്റു ഭാഷകളിലും ലഭിച്ചത്. അടുത്തിടെയാണ് താരം സോഷ്യൽ മീഡിയകളിൽ അക്കൗണ്ട് ആരംഭിക്കുന്നത്. സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മകൾ ആണ് താരത്തിന്റേതായി ഒടുവിൽ പുറത്ത് വന്ന ചിത്രം.

ഇപ്പോഴിതാ നടൻ നരേനെ കണ്ടതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് താരം ഇപ്പോൾ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ. പ്രിയപ്പെട്ട നരേൻ, എന്നും ഏറ്റവും മികച്ചത് മാത്രം ഞാൻ നിങ്ങൾക്ക് ആശംസിക്കുന്നു. വീണ്ടും കണ്ടുമുട്ടുമ്പോൾ ഉള്ള ഏറ്റവും നല്ല കാര്യം അതാണ്. അത് നമ്മളെ സമയത്തിന് പിന്നിലേക്ക് കൊണ്ടുപോകും.

കടന്നുവന്ന വഴികളിൽ നിങ്ങൾ നൽകിയ പ്രകാശം എല്ലാവർക്കും ഊഷ്മളതയും ആർദ്രതയും അനുഭവിപ്പിക്കും. അത്തരം അമൂല്യമായ ഓർമ്മകൾ വീണ്ടും പങ്കുവെച്ചതിന് നന്ദി പ്രിയപ്പെട്ട നരേൻ ഇതായിരുന്നു നരേനൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മീരാജാസ്മിൻ പറഞ്ഞ വാക്കുകൾ. നരേനെ വീണ്ടും കണ്ടുമുട്ടി എന്ന വിശേഷമാണ് താരം പങ്കുവെച്ചത്.

Related posts