സോഷ്യൽ മീഡിയയിൽ തരംഗമായി മീരാജാസ്മിന്റെ ഫോട്ടോഷൂട്ട്!

സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന താരമാണ് മീര ജാസ്മിൻ. ദിലീപ് നായകനായ ഈ ചിത്രത്തിൽ മികച്ച പ്രകടനമാണ് താരം കാഴ്ച വച്ചത്. പിന്നീട് നിരവധി ശക്തമായ കഥാപാത്രങ്ങൾ മീരയുടെ അഭിനയ മികവിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചു. മലയാളത്തിന് പുറമെ തമിഴ് തെലുഗു കന്നഡ ഭാഷകളിലും താരം തൻറെ വിജയം ആവർത്തിച്ചു. മലയാളത്തിലേത് പോലെ തന്നെ വൻ സ്വീകാര്യതയാണ് മീരയ്ക്ക് മറ്റു ഭാഷകളിലും ലഭിച്ചത്. അടുത്തിടെയാണ് താരം സോഷ്യൽ മീഡിയകളിൽ അക്കൗണ്ട് ആരംഭിക്കുന്നത്.

വലിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീരാജാസ്മിൻ. മകള്‍ എന്ന സിനിമയിലൂടെയായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. പിന്നാലെ സോഷ്യല്‍മീഡിയയിലും സജീവമാവുകയായിരുന്നു മീര. ഇതിനോടകം തന്നെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ മീര പങ്കുവെച്ചിട്ടുണ്ട്.

ഏറ്റവും ഒടുവില്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോസ് ആണ് വൈറല്‍ ആവുന്നത്. കലങ്കാരി ലുക്കില്‍ ലോ നെക്ക് ഫ്രോക്ക് ആണ് മീര ധരിച്ചിരിക്കുന്നത്. മീര പങ്കുവയ്ക്കുന്ന ഓരോ ഫോട്ടോ കാണുമ്പോഴും ആരാധകര്‍ ഞെട്ടുകയാണ്. നടിയുടെ ലുക്കും ആകെ മാറി. ഒരു കാട്ടു പൂവിനെപ്പോലെ, സൗമ്യവും സ്വതന്ത്രവുമായി എന്നാണ് താരം ചിത്രത്തോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.

Related posts