മീര ജാസ്മിന്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിലൂടെയാണ് മീര അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് താരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ് തെലുഗു ഭാഷകളിലും നടി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അച്ചുവിന്റെ അമ്മ സ്വപ്നക്കൂട് കസ്തൂരിമാൻ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ വേഷം ഏറെശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ അഭിനയ ജീവിതത്തിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സത്യന്‍അന്തിക്കാട്- ജയറാം കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരികെ എത്തുകയാണ് മീര. അടുത്തിടെയാണ് നടി സോഷ്യല്‍ മീഡിയകളില്‍ അക്കൗണ്ട് ആരംഭിക്കുന്നത്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മീര ജാസ്മിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. മുംബൈയിലെ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ രാഹുല്‍ ജംഗിയാനിയാണ് ചിത്രങ്ങള്‍ക്ക് പിന്നില്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മീര ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ആറ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് മീര ജാസ്മിന്‍ മലയാള സിനിമയില്‍ എത്തുന്നത്. ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന മകള്‍ ആണ് മീരയുടെ പുതിയ ചിത്രം. 2016 ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകളിലാണ് മുഴുനീള വേഷത്തില്‍ നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. 2018 ല്‍ റിലീസ് പൂമരം സിനിമയില്‍ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു.