ഗ്ലാമര്‍ ലുക്കില്‍ സ്‌റ്റൈലിഷ് ആയി മീര ജാസ്മിൻ!

സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന താരമാണ് മീര ജാസ്മിൻ. ദിലീപ് നായകനായ ഈ ചിത്രത്തിൽ മികച്ച പ്രകടനമാണ് താരം കാഴ്ച വച്ചത്. പിന്നീട് നിരവധി ശക്തമായ കഥാപാത്രങ്ങൾ മീരയുടെ അഭിനയ മികവിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചു. മലയാളത്തിന് പുറമെ തമിഴ് തെലുഗു കന്നഡ ഭാഷകളിലും താരം തൻറെ വിജയം ആവർത്തിച്ചു. മലയാളത്തിലേത് പോലെ തന്നെ വൻ സ്വീകാര്യതയാണ് മീരയ്ക്ക് മറ്റു ഭാഷകളിലും ലഭിച്ചത്. അടുത്തിടെയാണ് താരം സോഷ്യൽ മീഡിയകളിൽ അക്കൗണ്ട് ആരംഭിക്കുന്നത്. ഇപ്പോഴിത വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വിഡിയോയാണ്. ഗ്ലാമര്‍ ലുക്കില്‍ സ്‌റ്റൈലിഷ് ആയാണ് മീര പ്രത്യക്ഷപ്പെടുന്നത്. നിരവധിപ്പേരാണ് വീഡിയോക്ക് കമന്റുമായെത്തുന്നത്. നല്ലൊരു നടിയായിരുന്നു. ഇപ്പോൾ മലയാളിത്തം നഷ്ടമായി എന്നാണ് ആരാധകർ പറയുന്നത്.

ആറ് വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തില്‍ നായികയായി തിരിച്ചെത്തുകയാണ് മീര ജാസ്മിന്‍. ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ‘മകള്‍’ ആണ് മീരയുടെ പുതിയ ചിത്രം. അതേസമയം മകൾ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജയറാമാണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഒരു ഇന്ത്യൻ പ്രണയകഥ’യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാർ ആണ് ഛായാഗ്രഹണം. അമ്പിളിയിലെ ‘ആരാധികേ’ എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിർവഹിക്കും. ഹരിനാരായണനാണ് വരികൾ എഴുതുന്നത്.

Related posts