അച്ചുവിന്റെ അമ്മ, രസതന്ത്രം എന്നീ സിനിമകളുമായി പുതിയ പ്രൊജക്ടിനെ താരതമ്യപ്പെടുത്തരുത്…രണ്ടാം വരവ് അറിയിച്ച് നടി മീരാ ജാസ്മിന്‍

BY AISWARYA

വ്യത്യസ്ത വേഷങ്ങളിലൂടെ എത്തി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മീരാ ജാസ്മിന്‍. തെന്നിന്ത്യയില്‍ താരം അഭിനയിച്ചെങ്കിലും മലയാള ചിത്രങ്ങളുടെ അത്ര സ്വീകാര്യത ലഭിച്ചില്ല. വിവാഹത്തോടെ സിനിമയോട് വിടപറഞ്ഞ താരം വീണ്ടും ഒരു തിരിച്ച് വരവിനായി കാത്തിരുന്നു. ഇപ്പോഴിതാ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മീരാ തിരിച്ചുവരുകയാണ്. യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച ശേഷം നടന്ന ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ജയറാമിനെ കേന്ദ്രകഥാപാത്രമാക്കുന്ന ചിത്രത്തില്‍ സത്യന്‍ അന്തിക്കാടുമായി വീണ്ടും ഒന്നിച്ചു പ്രവര്‍ത്തിക്കാനായത് അനുഗ്രഹമായി കാണുന്നു. രണ്ടാം വരവില്‍ ഈ സിനിമ നല്ല തുടക്കമാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും മീര പറയുന്നു.എന്റെ തിരിച്ചുവരവില്‍ പ്രേക്ഷകര്‍ ആവേശഭരിതരാണെന്ന് കേള്‍ക്കുന്നത് തന്നെ വലിയ സന്തോഷം. അതാണ് എന്നെ മുന്നോട്ടു കൊണ്ടുപോകുന്നത്. കുറച്ച് നാളുകള്‍ സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകും. സത്യന്‍ അങ്കിളിന്റെ കൂടെ വീണ്ടും പ്രവര്‍ത്തിക്കാനാകുന്നത് അനുഗ്രഹമായി കാണുന്നു. ഞങ്ങളൊന്നിച്ചുളള അഞ്ചാമത്തെ ചിത്രമാണിത്.

 

അച്ചുവിന്റെ അമ്മ, രസതന്ത്രം എന്നീ സിനിമകളുമായി പുതിയ പ്രൊജക്ടിനെ താരതമ്യപ്പെടുത്തരുത്. ഇതും ഒരു സത്യന്‍ അന്തിക്കാട് സിനിമ തന്നെയാണ്. നല്ല കഥാപാത്രമാണ് എനിക്ക് കിട്ടിയിരിക്കുന്നതും. രണ്ടാം വരവില്‍ ഇതൊരു നല്ല തുടക്കമാകട്ടെ എന്നു ഞാന്‍ വിചാരിക്കുന്നു. ഇതില്‍ നിന്നും ഇനി നല്ല കഥാപാത്രങ്ങളും സിനിമയും തേടിയെത്തട്ടെ,,,,മീര മനസു തുറന്നു.

2016 ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകളില്‍ മീര അഭിനയിച്ചിരുന്നു. 2018 ല്‍ പൂമരത്തില്‍ അതിഥിവേഷത്തിലുമെത്തിയിരുന്നു.

 

 

 

 

 

 

Related posts