BY AISWARYA
സോഷ്യല്‍മീഡിയ ട്രെന്‍ഡിങ്ങിലുളള ഒന്നാമത്തെ ആപ്പാണ് ഇന്‍സ്റ്റഗ്രാം.ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇല്ലാത്തവരായി ഇന്ന് ആരും തന്നെയുണ്ടാകില്ല. അപ്പൊ അതൊരു സെലിബ്രിറ്റി ആയാലോ. ഓര്‍ക്കാനേ വയ്യ. കഴിഞ്ഞ ദിവസമാണ് നടി മീരാജാസ്മിന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പുതുതായി തുറന്നത്.
ഇന്‍സ്റ്റഗ്രാമില്‍ തന്റെ ആദ്യത്തെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നടി. ആരാധകരുടെ വരവേല്‍പ്പില്‍ നന്ദി അറിയിച്ചുകൊണ്ടുളള വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ആനന്ദ നൃത്തം വെക്കുന്ന മീരയെ വീഡിയോയില്‍ കാണാം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകളി’ലെ ഫൊട്ടോയാണ് മീര ഇന്‍സ്റ്റാഗ്രാമില്‍ ആദ്യമായി ഷെയര്‍ ചെയ്തത്.
https://www.instagram.com/tv/CY8YB6uKhmb/?utm_source=ig_web_copy_link