BY AISWARYA
ടെലിവിഷന്‍ അവതരണശൈലിയില്‍ വേറിട്ട അവതാരികയാണ് മീര അനില്‍. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന കോമഡി സ്റ്റാര്‍സ് ആണ് മീരയെ ജനപ്രിയമാക്കിയത്. ഇപ്പോഴിതാ മീരയുടെ 15 ദിവസത്തെ വര്‍ക്കൗട്ടിന്റെയും ഡയറ്റിന്റെയും പ്ലാന്‍ കൃത്യമായി പറഞ്ഞുതരുന്ന വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. നിമിഷനേരം കൊണ്ട് വൈറലായ വീഡിയോ നിരവധിപേരാണ് കമന്റിട്ടും ഷെയര്‍ ചെയ്തും എത്തിയത്.
ഭക്ഷണം മുന്നില്‍ കൊണ്ടുവച്ചാല്‍ പിന്നെ അത് കഴിച്ചിട്ടേയുളളൂ ബാക്കിയെന്തും.അങ്ങനെയുളള ആളാണ്.വിവാഹ സമയത്താണ് ശെരിക്കും വെയ്റ്റ് ലോസിനെക്കുറിച്ച് സീരിയസായി ചിന്തിച്ചതെന്നും മീര പറയുന്നു. 15 ദിവസങ്ങള്‍ കൊണ്ട് തനിക്കുണ്ടായ മാറ്റങ്ങള്‍ വിശദീകരിക്കുകയാണിവിടെ. ഒറ്റയ്ക്ക് ചെയ്യാന്‍ മടിയായതിനാലാണ് ഭര്‍ത്താവ് വിഷ്ണുവിനെയും കൂടെ കൂട്ടിയത്. ഡയറ്റീഷ്യന്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്തിരുന്നു. കൂടാതെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും ശരീരഭാരവും മീര വീഡിയോയിലൂടെ കാണിച്ചിരുന്നു.
രാവിലെ വെയ്റ്റ് ചെക്ക് ചെയ്യാറുണ്ട്. 15 ദിവസം കൊണ്ട് തനിക്കും വിഷ്ണുവിനുമുണ്ടായ മാറ്റം കൃത്യമായി കാണിച്ചു. മെനുവിലെ ഭക്ഷണവും നടത്തവും വ്യായാമവുമെല്ലാം ചെയ്യുന്നതെല്ലാം വീഡിയോയില്‍ ഉള്‍കൊളളിച്ചിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണമെന്ന് പറഞ്ഞ് എന്നെ ഓര്‍മ്മിപ്പിച്ചയാളാണ് പ്രിയാമണിയെന്ന് മീര അനില്‍ പറഞ്ഞിരുന്നു. 15ാമത്തെ ദിവസം വെയ്റ്റ് നോക്കിയതിന്റെ റിസല്‍ട്ടിനെക്കുറിച്ചും മീര പറഞ്ഞിരുന്നു. 3 കിലോയോളമാണ് മീര കുറഞ്ഞത്. കൃത്യമായി ഫോളോ ചെയ്തതിനാല്‍ 3 കിലോ കുറഞ്ഞിുണ്ട്. വിവാഹസമയത്ത് വിഷ്ണു 80 ആയിരുന്നു. വിരുന്നൊക്കെ കഴിഞ്ഞ് നല്ല വണ്ണം വെച്ചിരുന്നു. ഇപ്പോള്‍ വീണ്ടും 80 ലേക്ക് എത്തിയിരിക്കുകയാണ്. 4 കിലോയോളമാണ് വിഷ്ണു കുറഞ്ഞത്.