കുടുംബം വലുതാകുന്നു! പുത്തൻ വിശേഷം പങ്കുവെച്ച് മീര!

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് മീര അനില്‍. കോമഡി സ്റ്റാർസ് എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് മീര പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. പിന്നീട് നിരവധി പ്രോഗ്രാമുകളിൽ താരം അവതാരകയായി എത്തിയിരുന്നു. ലോക്ക്ഡൗണ്‍ കാലത്തായിരുന്നു മീരയുടെ വിവാഹം. ഇപ്പോഴും താരം ആങ്കറിങ്ങുമായി സജീവമാണ്.

ഇപ്പോഴിതാ താരം പങ്കിട്ട ഒരു കുഞ്ഞ വീഡിയോ ആണ് വൈറലായി മാറുന്നത്. അങ്ങനെയാണ് മുയലുകളുടെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കേണ്ടത് എന്ന ക്യാപ്ഷ്യനോടെ വീട്ടിൽ എത്തിയ പുത്തൻ അംഗങ്ങളെ പരിചയപ്പെടുത്തുകയാണ് മീര. വിഷ്ണുവിന്റെ മടിയിൽ ഇരിക്കുന്ന മുയൽകുഞ്ഞന്മാരുടെ വീഡിയോ ആണ് കുടുംബം വലുതാകുന്നു എന്ന ക്യാപ്ഷനുമായി മീര പങ്കുവച്ചത്. അതേസമയം ഞങ്ങൾ തെറ്റിദ്ധരിച്ചുപോയി, ഇത് വല്ലാത്ത സർപ്രൈസ് ആയി പോയി ഞങ്ങൾക്ക് എന്നുള്ള കമന്റുകളും ആരാധകർ മീരയ്ക്കായി നൽകുന്നുണ്ട്.

Related posts