ജീവിതത്തിലേക്ക് പുത്തൻ അതിഥിയെ സ്വാഗതം ചെയ്ത് മീരയും ഭർത്താവും!

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് മീര അനില്‍. കോമഡി സ്റ്റാർസ് എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് മീര പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. പിന്നീട് നിരവധി പ്രോഗ്രാമുകളിൽ താരം അവതാരകയായി എത്തിയിരുന്നു. ലോക്ക്ഡൗണ്‍ കാലത്തായിരുന്നു മീരയുടെ വിവാഹം. ഇപ്പോഴും താരം ആങ്കറിങ്ങുമായി സജീവമാണ്.

ഇപ്പോളിതാ വിവാഹ ജീവിതം രണ്ട് വർഷത്തോട് അടുക്കുമ്പോൾ പുതിയൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മീര. യാത്രകളോടും വാഹനങ്ങളോടും കമ്പമുള്ള മീരയും ഭർത്താവും പുതിയൊരു വാഹനം സ്വന്തമാക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ്. മീര തന്നെയാണ് പുതിയ ബൈക്ക് സ്വന്തമാക്കിയതിന്റെ സന്തോഷം സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. ഇറ്റാലിയൻ ബൈക്ക് നിർമ്മാതാക്കളായ ബെനെല്ലിയുടെ ആഢംബര ബൈക്കാണ് മീരയും വിഷ്ണുവും വാങ്ങിയത്. ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന പരിഷ്ക്കരിച്ച ടി ആർ കെ 502 അഡ്വഞ്ചർ ബൈക്കിന് 4.80 ലക്ഷം ആണ് എക്‌സ്-ഷോറൂം വില.

പരിഷ്ക്കരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ആണ് ബിഎസ്6 ബെനെല്ലി ടി ആർ കെ 502യുടെ ഒരു പ്രധാന ആകർഷണം. രണ്ട് പേർക്കും യാത്ര ഇഷ്ടമാണെന്നും വണ്ടികളോട് പ്രത്യേക കമ്പമുണ്ടെന്നും മീര നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഭർത്താവ് വിഷ്ണു തന്നെക്കാൾ വലിയൊരു യാത്ര ഭ്രാന്തനാണ്. ഞങ്ങൾ ഒരുമിച്ച് ഒരുപാട് യാത്രകൾ ഇതിനോടകം നടത്തിയെങ്കിലും ഇതുവരെ ഇന്ത്യയ്ക്ക് പുറത്ത് പോകാൻ സാധിച്ചിട്ടില്ലെന്ന സങ്കടവും മീര പറഞ്ഞിട്ടുണ്ട്.

 

Related posts