ഒന്നിനും വേണ്ടി ഈ സിനിമ വിട്ടുകളയില്ല എന്ന് ഉറപ്പിച്ചിരുന്നു: മനസ്സ് തുറന്ന് മീനാക്ഷി രവീന്ദ്രൻ!

അടുത്തിടെ റിലീസായി പ്രശംസയും വിമർശനങ്ങളും ഒരുപോലെ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ചിത്രമാണ് മാലിക്. മഹേഷ് നാരായണൻ സംവിധാനം നിർവഹിച്ച ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ. ഈ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയകളില്‍ മുഴുവന്‍. ഇപ്പോള്‍ നടി മീനാക്ഷി രവീന്ദ്രന്‍ താൻ മാലികില്‍ അഭിനയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ്. ചിത്രത്തില്‍ മീനാക്ഷി അഭിനയിച്ചത് ഫഹദ് ഫാസിലും നിമിഷയും ചെയ്യുന്ന കഥാപാത്രങ്ങളുടെ മകളായാണ്.


ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മീനാക്ഷി സംസാരിച്ചത്.
ചിത്രത്തില്‍ ഈ വേഷമാണ് തനിക്ക് എന്ന് അറിഞ്ഞിരുന്നില്ല എന്ന് പറയുകയാണ് മീനാക്ഷി. കുറച്ചുനേരം നീണ്ടുനിന്നിരുന്ന ഓഡിഷനായിരുന്നു മാലിക്കിന്റെത്. മഹേഷ് സാര്‍ ഒരു പെര്‍ഫെക്ഷനിസ്റ്റ് ആണ്. ചെയ്തത് ഇഷ്ടപ്പെടാത്തത് കൊണ്ടാണോ എന്നൊക്കെ സംശയിച്ചു. പക്ഷേ നന്നായി ചെയ്യുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. 12 മണിക്ക് തുടങ്ങിയ ഓഡിഷന്‍ വൈകിട്ട് അഞ്ച് മണിക്കാണ് തീര്‍ന്നത് എന്ന് താരം പറഞ്ഞു.

ഫഹദിന്റെയും നിമിഷയുടെയും മകളാണ് എന്ന് ഓഡിഷന്‍ സമയത്ത് അറിഞ്ഞിരുന്നില്ല. അതറിഞ്ഞപ്പോള്‍ എക്‌സൈറ്റഡ് ആയി. ഓഡിഷന് കുറച്ചു കൂടി നന്നായിട്ട് ചെയ്യേണ്ടതായിരുന്നു എന്ന് തോന്നി. ചെറിയ കഥാപാത്രമാണെങ്കില്‍ പോലും അത് വിട്ടുകളയരുത് എന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഒന്നിനും വേണ്ടി ഈ സിനിമ വിട്ടുകളയില്ല എന്ന് ഉറപ്പിച്ചിരുന്നു.

Related posts