മീനാക്ഷിയുടെ പിറന്നാൾ ആഘോഷത്തിൽ മഞ്ജു വന്നില്ലേ എന്ന് ആരാധകർ!

നടൻ ദിലീപിന്റെ മകൾ മീനാക്ഷി ഏറെ ആരാധകരുള്ള താര പുത്രിമാരിൽ ഒരാളാണ് . സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലാകാറുണ്ട് . നിരവധി ആരാധകരാണ് സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷിക്കുള്ളത്.

താരത്തിന്റെ ജന്മദിനം കഴിഞ്ഞ ദിവസം ആയിരുന്നു. സുഹൃത്തുക്കൾ ആശംസകളുമായി രംഗത്ത് വന്നിരുന്നു. മീനാക്ഷിയുടെ പിറന്നാൾ ആഘോഷത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ദിലീപും കാവ്യ മാധവനും ചേർന്ന് ആഘോഷമാക്കിയ പിറന്നാൾ ആഘോഷത്തിൽ മീനാക്ഷിയുടെ കോളേജ് സുഹൃത്തുക്കളും പങ്കെടുത്തിരുന്നു .

മഞ്ജു വാര്യരെ കുറിച്ച് അന്വേഷിച്ചു കൊണ്ടായിരുന്നു പല കമന്റുകളും. ജന്മദിനത്തിൽ ‘അമ്മ മഞ്ജു വാര്യരെ ക്ഷണിച്ചില്ലേ എന്നും മഞ്ജു എവിടെ എന്നുമാണ് കമെന്റുകൾ. മഞ്ജുവിനോടൊപ്പം മീനാക്ഷിയുടെ ചിത്രം വന്നിരുന്നു എങ്കിൽ ജന്മദിനം കൂടുതൽ മനോഹരമാകുമായിരുന്നു. അതോടൊപ്പം മീനാക്ഷിയുടെ പിറന്നാൾ ഗംഭീരമാക്കിയ കാവ്യയെയും ദിലീപിന്റെയും അഭിനന്ദിക്കുന്നുമുണ്ട് സോഷ്യൽ മീഡിയ.

Related posts