കസവു സാരിയിൽ അതിസുന്ദരിയായി മീനാക്ഷി! മഞ്ജു ചേച്ചിയെ പോലെയെന്ന് ആരാധകർ.

മലയാളികളുടെ എക്കാലത്തെയും പ്രിയ താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും.ഒരു കാലത്ത് സ്‌ക്രീനിലെതന്നെ മികച്ച താര ജോഡികളായിരുന്ന ഇരുവരും ജീവിതത്തിലും ഒന്നിച്ചു. പിന്നീട് ഇവർ ഇരുവരും വേർ പിരിഞ്ഞെങ്കിലും ഇരുവരോടുമുള്ള ഈ സ്‌നേഹത്തിനും ആരാധനയ്‌ക്കും ഒരു കുറവും ഉണ്ടായിട്ടില്ല. ദിലീപും മഞ്ജുവും വേർ പിരിഞ്ഞപ്പോൾ മകളായ മീനാക്ഷി ദിലീപിനൊപ്പം നിൽക്കുകയായിരുന്നു. ശേഷം കാവ്യയുമായുള്ള വിവാഹത്തിനും മീനാക്ഷി പൂർണ്ണ പിന്തുണയേകി. സിനിമയിലഭിനയിച്ചിട്ടില്ല എങ്കിലും മീനാക്ഷിക്കുള്ള ആരാധക വൃന്ദം തീരെ ചെറുതല്ല.

സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് അല്ലെങ്കിലും താരപുത്രി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വൈറലായി മാറാറുണ്ട്. ഇക്കുറി തന്റെ മനോഹരമായൊരു വിഷു ചിത്രമാണ് മീനാക്ഷി പങ്കുവച്ചിരിക്കുന്നത്. കസവ് സാരിയാണ് ചിത്രത്തിൽ മീനാക്ഷിയുടെ വേഷം. വിഷു ആശംസകൾ നേർന്നാണ് മീനാക്ഷി ചിത്രം പങ്കുവച്ചിരിക്കുന്നത്. താരപുത്രിയുടെ ചിത്രത്തിന് കയ്യടിച്ച്‌ സുഹൃത്തുക്കളായ നമിതയും സനുഷയും ഒപ്പമുണ്ട്.അടുത്തിടെയായിരുന്നു മീനാക്ഷിയുടെ ജന്മദിനം. തന്റെ പ്രിയപ്പെട്ട മീനൂട്ടിക്ക് ഗംഭീരമായ പിറന്നാളാഘോഷമായിരുന്നു ദിലീപ് ഒരുക്കിയത്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

മീനാക്ഷി, ആയിഷ, നടി നമിത പ്രമോദ് എന്നിങ്ങനെ ഇവർക്ക് സ്വന്തമായി ഒരു ഗ്യാങ് തന്നെയുണ്ട്. നടി നമിത പ്രമോദ് ഈ ഗ്രൂപ്പിനൊപ്പം ഉള്ള ചിത്രങ്ങൾ പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. പക്ഷേ അപ്പോഴും ആളുകളുടെ ശ്രദ്ധ മുഴുവൻ മീനാക്ഷി യിലേക്ക് ആയിരിക്കും. മഞ്ജു വാര്യരുടെ അതേ മുഖച്ഛായയും, സൗന്ദര്യവും ആണ് മീനാക്ഷിക്ക് കിട്ടിയിരിക്കുന്നത് എന്നാണ് ആരാധകരുടെ എല്ലാം അഭിപ്രായം.

Related posts