ആ താരത്തോടൊപ്പം മീനാക്ഷിയും ബിസിനസ്‌ രംഗത്തേക്ക്? ആകാംഷയോടെ ആരാധകരും!

ദിലീപും മഞ്ജു വാര്യരും മലയാളികളുടെ പ്രിയപ്പെട്ട താരജോഡികള്‍ ആയിരുന്നു. സല്ലാപം എന്ന ചിത്രം ഇരുവരുടെയും സിനിമ ജീവിതത്തിന് തന്നെ വലിയ ബ്രേക്ക് നൽകിയിരുന്നു. അക്കാലത്ത് എന്നല്ല ഇന്നും ഈ ജോഡികള്‍ ഒന്നിച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് ഏറെപ്രിയപ്പെട്ടതാണ്. ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷം ഇരുവരും 1998 ലാണ് വിവാഹിതർ ആയത്. എന്നാല്‍ 2014ൽ ഇരുവരും വിവാഹ മോചനം നേടിയിരുന്നു. മകൾ മീനാക്ഷി ദിലീപിന് ഒപ്പമാണ്. മഞ്ജുവുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷം ദിലീപ് 2016ൽ കാവ്യ മാധവനെ വിവാഹം ചെയ്തിരുന്നു.

ദിലീപും കാവ്യ മാധവനും ജീവിതത്തിലും ഒന്നിച്ചത് ഏവരെയും ഞെട്ടിച്ചിരുന്നു. വിവാഹ ദിവസമായിരുന്നു വിവാഹത്തെ കുറിച്ച് ആരാധകർ അറിഞ്ഞത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തെ കുറിച്ച് നേരത്തെ അറിഞ്ഞിരുന്നത്. വിവാഹത്തിനായി മകളാണ് നിർബന്ധിച്ചതെന്നും തന്റെ പേരിൽ ബലിയാടായ കാവ്യയെ തന്നെ വിവാഹം ചെയ്യാൻ തീരുമാനിക്കുകയായിരുന്നെന്നും ദിലീപ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ താരപുത്രി പങ്കുവെച്ചിരിക്കുന്ന വിശേഷമാണ് ശ്രദ്ധ നേടുന്നത്. നമിത പുതുതായി തുടങ്ങുന്ന ബൊട്ടീക്കിനെ കുറിച്ചാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. നമിതയുടെ പുത്തൻ ബൊട്ടീക്കിൽ മീനാക്ഷിയും പങ്കാളിയാണോ എന്നാണ് മീനാക്ഷിയുടെ സ്റ്റോറിയിൽ നിന്നും മനസിലാകുന്നത്. കഴിഞ്ഞ ദിവസം നമിത പങ്കുവെച്ച അതേ പോസ്റ്റാണ് മീനാക്ഷിയും പങ്കുവെച്ചിരിക്കുന്നത്. കാവ്യയ്ക്ക് ലക്ഷ്യ എന്നൊരു ബൊട്ടീക്ക് ഉണ്ട്. ഈ ഇടയ്ക്ക് മീനാക്ഷി അത് തിരികെ കൊണ്ടു വന്നു എന്ന് കാവ്യ തന്നെ തുറന്ന് പറഞ്ഞിരുന്നു.

Related posts