താരങ്ങളുടെ മക്കള്‍ സിനിമയിലേക്ക് എത്തുന്നത് മലയാള സിനിമയില്‍ ഇന്ന് സ്വാഭാവികമാണ്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് തുടങ്ങിയവര്‍ ഈ പാതയിലൂടെ സിനിമയിലേക്ക് എത്തിയവരാണ്. ഇത്തരത്തില്‍ ആരാധകര്‍ കാത്തിരിക്കുന്ന ഒരു താരമാണ് നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ സിനിമ അരങ്ങേറ്റം. 21 കാരിയായ മീനാക്ഷി മെഡിസിന് പഠിക്കുകയാണ് ഇപ്പോള്‍. അഭിനയ രംഗത്തേക്ക് എത്തിയിട്ടില്ല എങ്കിലും സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റിയാണ് താരപുത്രി. ഇപ്പോള്‍ തന്നെ വലിയ ഒരു ഫാന്‍ ഫോളോയിങ് മീനാക്ഷിക്കുണ്ട്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ആരംഭിക്കുന്നത്. ദിവസങ്ങള്‍ കൊണ്ട് ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയ്ത് തുടങ്ങിയത്. ദിലീപ്-മഞ്ജുവാര്യര്‍ ദമ്പതികളുടെ മകളായി ജനിച്ചപ്പോള്‍ മുതല്‍ മീനാക്ഷി താരമാണ്. ഇവര്‍ വിവാഹ മോചിതര്‍ ആയപ്പോള്‍ അമ്മയ്ക്ക് ഒപ്പം പോകാതെ അച്ഛനൊപ്പം നില്‍ക്കുകയായിരുന്നു മീനാക്ഷി. മീനാക്ഷിയുടെ സിനിമ പ്രവേശനം എന്നാണെന്നുള്ള ഏറെ കാലമായുള്ള ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ദിലീപ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ദിലീപ് മനസ് തുറന്നത്. മീനാക്ഷി ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും സിനിമാ അഭിനയം എന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും ഭാവിയില്‍ എന്ത് എന്നത് പറയാന്‍ കഴിയുന്നില്ലെന്നുമാണ് ദിലീപ് പറയുന്നത്.
മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. നടി നമിത പ്രമോദ് മീനാക്ഷിയുടെ ഉറ്റ സുഹൃത്താണ്. കുഞ്ഞനുജത്തി മഹാലക്ഷ്മിക്ക് ഒപ്പമുള്ള ചിത്രങ്ങളും മീനാക്ഷി പലപ്പോഴായി സോഷ്യല്‍ ലോകത്ത് പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 19ന് മഹാലക്ഷ്മിക്ക് പിറന്നാള്‍ ആശംസിച്ച് മീനാക്ഷി പങ്കുവെച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിലീപിന്റെ രണ്ടാം ഭാര്യ കാവ്യമാധവനുമായി അടുത്ത ബന്ധമാണ് മീനാക്ഷിക്ക്. ഉറ്റ സുഹൃത്തുക്കളെ പോലെയാണ് ഇരുവരും കഴിയുന്നതെന്ന് പുറത്തെത്തിയ ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. കാവ്യയുടെ പിറന്നാളിന് കാവ്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു’വെന്നാണ് മീനാക്ഷി കുറിച്ചത്.