മീനാക്ഷിയോട് ദിലീപ് പറയുന്ന രഹസ്യം എന്തെന്ന് അന്വേഷിച്ചു സോഷ്യൽ മീഡിയ! വൈറലായി വീഡിയോ!

ദിലീപും കാവ്യയും പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരദമ്പതികളാണ്. ഇരുവരുടെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയ വലിയ ആഘോഷമാക്കാറുണ്ട്. ആരാധകർ ഏറെ ആകാംക്ഷയോടെയാണ് ഇവരുടെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നത്. ദിലീപും കാവ്യയും സോഷ്യൽ മീഡിയയിൽ തീരെ സജീവമല്ല. എന്നാൽ ഇരുവരുടെയും മക്കൾ മഹാലക്ഷ്മിയുടെയും മീനാക്ഷിയുടെയും ചിത്രങ്ങളും മറ്റു പോസ്റ്റുകളും സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ ദിലീപിൻ്റെയും കാവ്യയുടെയും മീനാക്ഷിയുടെയും ഒരു ക്യൂട്ട് വീഡിയോ ആണ് ദിലീപ് ഫാൻസ്‌ പേജുകളിൽ വൈറലായി മാറുന്നത്. നാദിർഷായുടെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയപ്പോൾ പകർത്തിയ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അന്ന് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പങ്കിട്ട മിക്ക ചിത്രങ്ങളും അതിവേഗമാണ് ആരാധകർ ഏറ്റെടുത്തതും. ഒപ്പം മീനാക്ഷിയുടെ നൃത്തച്ചുവടുകൾ ആസ്വദിക്കുന്ന ദിലീപും കാവ്യയും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോൾ അച്ഛന്റെ അടുത്ത് വന്നു നിൽക്കുന്ന മീനാക്ഷിയും, മീനാക്ഷിയുടെ ചെവിയിൽ രഹസ്യം പറയുന്ന ദിലീപും, ഒപ്പം കാവ്യയുടെ മുഖത്തെ ഭാവങ്ങളും ആണ് ദിലീപ് ഫാൻസ്‌ ആസ്വദിക്കുന്നത്. എന്തൊരു ക്യൂട്ട് വീഡിയോ, എന്നാണ് ആരാധകർ നൽകുന്ന കമന്റുകൾ. അടുത്തിടെ മീനാക്ഷിയുടെ മറ്റൊരു ഡാൻസ് വീഡിയോയും വൈറലായി മാറിയിരുന്നു.

സിനിമയിലെ കൂട്ടുകെട്ട് ജീവിതത്തിലേക്ക് പകർത്തുകയായിരുന്നു ദിലീപും കാവ്യയും. മകള്‍ മീനാക്ഷി വിവാഹത്തിന് തന്നെ നിര്‍ബന്ധിച്ചതോടെയാണ് താന്‍ അതേക്കുറിച്ച് ചിന്തിച്ചതെന്നാണ് ദിലീപ് തൻ്റെ രണ്ടാം വിവാഹത്തെകുറിച്ച് മാധ്യമങ്ങൾക്ക് നൽകിയ മറുപടി. അടുത്തിടെ കാവ്യയുടെ നാടായ നീലേശ്വരം മന്ദംപുറത്ത് കാവിലേക്ക് ദിലീപും കാവ്യയും വെള്ളിയാഴ്ച രാവിലെ എത്തുകയും ക്ഷേത്രസന്ദര്‍ശനം നടത്തുകയും ചെയ്തതും സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു.

Related posts