ഫ്ലവർസ് ടോപ് സിങ്ങർ എന്ന റിയാലിറ്റി ഷോയിൽ അവതാരകയായി എത്തിക്കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ കുട്ടിതാരമാണ് മീനാക്ഷി. ആരാധകര്‍ കുട്ടിപ്പാട്ടുകാരോടൊപ്പം മീനാക്ഷിയേയും ഏറ്റെടുക്കുകയായിരുന്നു. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയാണ് മീനാക്ഷി പ്രേക്ഷകരുടെ പ്രിയങ്കരിയായത്. അമർ അക്ബർ ആന്റണി എന്ന ചിത്രത്തിൽ പാത്തു എന്ന കഥാപാത്രം ചെയ്തുകൊണ്ടാണ് മീനാക്ഷി ശ്രദ്ധേയയായത്. ഇപ്പോൾ താരം അഭിനയത്തിലും അവതരണത്തിലുമെല്ലാം സജീവമായുണ്ട്. ഇതിനോടകം ഒപ്പം, അലമാര, സഖറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്, മോഹന്‍ലാല്‍ തുടങ്ങിയ സിനിമകളിൽ മീനാക്ഷി വേഷമിട്ടുകഴിഞ്ഞു.
മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇടയ്ക്കിടയ്ക്ക് പുതിയ ചിത്രങ്ങളുമായി താരമെത്താറുണ്ട്. വാതില്‍ക്കല് എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്ത് ചിത്രം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. മുന്‍പ് പോസ്റ്റ് ചെയ്ത ചിത്രവുമായി ചേര്‍ത്തായിരുന്നു ചില കമന്റുകള്‍. ഷൂ പിടിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു നേരത്തെ മീനാക്ഷി പോസ്റ്റ് ചെയ്തത്. നിങ്ങള്‍ ഉദ്ദേശിച്ച ഷൂ അല്ല ഞാന്‍ ഉദ്ദേശിച്ചത്. എനിക്ക് അങ്ങനെയൊന്നും അറിയത്ത് പോലുമില്ല. സാധാരണ പോസ്റ്റിട്ടാല്‍ ഏറെ ലൈക്കുകള്‍ കിട്ടാറുണ്ട്. ഇതിന് താഴെ കൂടുതല്‍ കമന്റുകള്‍ വന്നപ്പോഴാണ് ശ്രദ്ധിച്ചത്. പോസ്റ്റ് പിന്‍വലിച്ചാലും പിന്‍വലിക്കാതിരുന്നാലും അതേക്കുറിച്ചും കമന്റുകളുണ്ടാവുമെന്നും മീനാക്ഷി കുറിച്ചിരുന്നു.
എന്റെ പൊന്നു ചേട്ടന്‍മാരെ ഞാന്‍ എപ്പോഴും ഇടണ പോലെ തന്നെ ചുമ്മാ ക്യാപ്ഷന്‍ എഴുതി ഒരു പോസ്റ്റ് ഇട്ടതാരുന്നു. അല്ലാതെ നിങ്ങളൊക്കെ പറയുന്ന പോലെ ആരേം ഉദ്ദേശിച്ച് കൊണ്ട് ഇട്ട പോസ്‌റ്റൊന്നുമല്ല അത്. എനിക്ക് ഷൂ കാലിലിടാനുള്ളതാണ്. എന്നല്ലാതെ അത് വെച്ച് വേറാള്‍ക്കാരെ എങ്ങനെയാ കളിയാക്കുക എന്നൊന്നും എനിക്കറിയില്ല. ആരേം കളിയാക്കി കൊണ്ട് ചെയ്യാനൊന്നും എനിക്കറിയില്ല. ആള്‍ക്കാരെ കളിയാക്കുന്നത് ഇഷ്ടമല്ലെന്നുമാണ് മീനാക്ഷി കുറിച്ചത്.