മീനാക്ഷി രവീന്ദ്രൻ നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ്. സംവിധായകൻ ലാൽ ജോസ് തൻ്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയിൽ പതിനാറു മത്സരാർത്ഥികളിലൊരാളായി എത്തിയ മീനാക്ഷി തുടക്കത്തിൽ തന്നെ വ്യത്യസ്തത പുലർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ അവതാരക ആയി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം മീനുട്ടിയാണ് താരം. പത്തൊമ്പതാമത്തെ വയസ്സിൽ സ്പൈസ് ജെറ്റിൽ കാബിൻ ക്രൂ ആയി ലഭിച്ച ജോലി ഇരുപത്തിരണ്ടാം വയസ്സിൽ ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് ചേക്കേറിയത്.
ഇപ്പോളിതാ ഫഹദിനൊപ്പം മാലിക്കിൽ അഭിനയച്ചതിനെക്കുറിച്ചുള്ള അനുഭവം പങ്കുവെക്കുകയാണ് താരം. ആദ്യം എന്നോട് വന്ന് പറഞ്ഞത് ഫഹദ് ആയിരിക്കും അച്ഛനായിട്ട് അഭിനയിക്കുന്നത്. ഫഹദിനൊപ്പമുള്ള അഭിനയത്തിനെക്കുറിച്ച് അവതാരക ചോദിച്ചപ്പോൾ മറുപടി പറയുകയായിരുന്നു മീനാക്ഷി. വലിയൊരു എക്സ്പീരിയൻസ് ആയിരുന്നു ഫഹദിക്കായുമായി അഭിനയിച്ചപ്പോൾ. കൈയ്യും കാലൊക്കെ വിറക്കാൻ തുടങ്ങി. എന്റെ സുഹൃത്തുക്കളിൽ ഒന്ന് രണ്ട് പേർ പറയുകയും ചെയ്തു. എന്നോട് കുശുമ്പ് തോന്നുന്നു എന്ന്. ഞാൻ ഭയങ്കര ടെൻഷൻ അടിച്ചാണ് നിന്നാണ്. ആദ്യത്തെ ഒന്ന് രണ്ട് ടേക്കിലും അതായിരുന്നു അവസ്ഥ. അത് കഴിഞ്ഞിട്ട് സിനിമയുടെ അസിസ്റ്റൻ്റ് ഒക്കെ വന്നിട്ട് ഇപ്പോ ഭയങ്കര ഫോർമാലിറ്റി ഫീൽ ചെയ്യുന്നു അച്ഛൻ്റെയടുത്ത്. അച്ഛനും മകളുമായി സംസാരിക്കൂ ഫഹദും മീനാക്ഷിയായി സംസാരിക്കണ്ട എന്ന് പറഞ്ഞു. പിന്നെയാണ് എന്തെങ്കിലും കുറച്ച് അഭിനയിച്ചത്. കുറച്ച് കൂടി നന്നായി ചെയ്യണമെന്ന് ഉണ്ടായിരുന്നു.
ആദ്യം അഭിനയിച്ച ചിത്രം മാലിക്ക് അല്ല, മൂൺവാക്ക് എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. അതിന്റെ ടീസർ ഒക്കെ റിലീസ് ആയിട്ടുണ്ട്. പക്ഷെ റിലീസ് ആകാത്തതിൻ്റെ കാര്യം കൃത്യമായി അറിയില്ല. നായിക നായകൻ വഴി വന്ന കണക്ഷൻസ് ഒക്കെയാണ് സിനിമയിലേക്ക് എന്നെ എത്തിച്ചത്. തട്ടുംപുറത്ത് അച്യുതനിൽ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. അത് ലാൽ ജോസ് ആദ്യമേ പറഞ്ഞിട്ടുള്ള ഒരു കാര്യമാണ്, നായിക നായകന്മാരിൽ എത്തിയ എല്ലാവരും എൻ്റെ സിനിമയിൽ ആദ്യം മുഖം കാണിക്കും എന്നുള്ളത്.