ഉറക്കം എഴുന്നേറ്റ് നോക്കുമ്പോൾ അയാളുടെ കൈ തൻറെ തുടയിൽ ഇരിക്കുകയാണ്! ദുരനുഭവം പങ്കുവച്ച് മീനാക്ഷി!

മീനാക്ഷി രവീന്ദ്രൻ നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ്. സംവിധായകൻ ലാൽ ജോസ് തൻ്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയിൽ പതിനാറു മത്സരാർത്ഥികളിലൊരാളായി എത്തിയ മീനാക്ഷി തുടക്കത്തിൽ തന്നെ വ്യത്യസ്തത പുലർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ അവതാരക ആയി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം മീനുട്ടിയാണ് താരം. പത്തൊമ്പതാമത്തെ വയസ്സിൽ സ്പൈസ് ജെറ്റിൽ കാബിൻ ക്രൂ ആയി ലഭിച്ച ജോലി ഇരുപത്തിരണ്ടാം വയസ്സിൽ ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് ചേക്കേറിയത്.

ഇപ്പോളിതാ തനിക്ക് ബസിൽ വെച്ചുണ്ടായ ദുരനുഭവം വിവരിക്കുകയാണ് മീനാക്ഷി. ശരീരത്തിൽ ചിലപ്പോൾ ആരെങ്കിലും സ്പർശിച്ചാൽ കൺഫ്യൂസ് ആകും എന്ന് താരം പറയുന്നു. നമ്മൾ ചിലപ്പോൾ സ്റ്റക്കായി പോകും.കുറച്ചുനേരത്തേക്ക് നമ്മൾ ഫ്രീസാകും. ഉടനെ പ്രതികരിക്കാത്ത എന്താണ് എന്നൊക്കെ ചിലപ്പോൾ ചിലർ ചോദിക്കും. ആ സാഹചര്യത്തിൽ അങ്ങനത്തെ ചിന്ത പോലും വരണമെന്നില്ല. കുറച്ച് സമയം എടുക്കും തിരികെ എത്താൻ. ഒരിക്കൽ താൻ ബസ്സിൽ വരികയായിരുന്നു.

തന്റെ അടുത്ത് ഒരു അങ്കിൾ ഇരിപ്പുണ്ട്. വിൻഡോ സൈഡിലാണ് താൻ ഇരിക്കുന്നത്. അയാളോട് കുറച്ചുനേരം സംസാരിച്ച ശേഷം താൻ ഉറങ്ങി. പിന്നീട് പെട്ടെന്ന് ഉറക്കം എഴുന്നേറ്റ് നോക്കുമ്പോൾ അയാളുടെ കൈ തൻറെ തുടയിൽ ഇരിക്കുകയാണ്. ഉടൻതന്നെ അയാളെ തറപ്പിച്ചു നോക്കി. അപ്പോൾ തന്നെ അയാൾ കയ്യെടുത്തുമാറ്റി. എങ്ങനെ പ്രതികരിക്കണം എന്നൊക്കെ ഒരു കൺഫ്യൂഷൻ ഉണ്ടാവും. അയാളുടേത് ബാഡ് ടച്ച് ആണ് എന്നത് തനിക്ക് തോന്നിയതാണോ എന്നൊക്കെയുള്ള കാര്യങ്ങൾ മനസ്സിലൂടെ പോയി. പക്ഷേ അത് ബാഡ് ടച്ച് തന്നെയായിരുന്നു. താൻ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയമായിരുന്നു ചില ഭയങ്ങൾ കാരണം വലിയ രീതിയിൽ പ്രതികരിക്കാൻ പറ്റാതെ പോയി.

Related posts