വൈറലയി താരപുത്രിയുടെ വീഡിയോ! ജൂനിയർ മഞ്ജു എന്ന് ആരാധകർ!

മീനാക്ഷി ദിലീപ് വളരെയധികം പ്രേക്ഷകപ്രീതി നേടിയെടുത്ത ഒരു താര പുത്രിയാണ്. മീനാക്ഷി അഭിനയത്തിലേക്ക് കടന്നില്ലെങ്കിൽപോലും താരപുത്രി പ്രേക്ഷർക്ക് ഏറെ പ്രിയങ്കരിയാണ്. ആരാധകർക്ക് മീനാക്ഷിയോടുള്ള ഇഷ്ടം ചിലപ്പോൾ മഞ്ജുവിന്റെയും ദിലീപിന്റെയും മകൾ എന്ന കാരണത്താലാവാം. അച്ഛൻ ജനപ്രിയ നായകനും അമ്മ ലേഡി സൂപ്പർ സ്റ്റാറും ആയതുകൊണ്ട് അവരുടെ കുടുംബത്തോടും ഒരു പ്രത്യേക ഇഷ്ടം ആരാധകർക്ക് ഉണ്ട്. ദിലീപും മഞ്ജു വാര്യരും പിരിഞ്ഞെങ്കിലും മലയാളികൾ തങ്ങളുടെ പ്രിയ താരങ്ങളുടെ മകളെ നെഞ്ചോട് ചേർക്കുകയാണ്. ഇപ്പോൾ മീനാക്ഷിയുടെ പുതിയവിശേഷത്തിനും വലിയ സപ്പോർട്ടാണ് ലഭിക്കുന്നത്.

ചുരുക്കം ചില സമയങ്ങളിൽ മാത്രമാണ് ക്യാമറയ്ക്ക് മുൻപിൽ മീനാക്ഷി എത്തുന്നത് എങ്കിലും, ആ സമയം അത്രയും എല്ലാവരുടെയും ശ്രദ്ധ തന്നിലേക്ക് മാത്രമായി നിർത്താൻ മീനാക്ഷിക്ക് സാധിക്കാറുണ്ട്. കുറച്ചുനാളുകൾക്ക് മുൻപ് തന്റെ പ്രിയ സുഹൃത്ത് ആയിഷയുടെ വിവാഹച്ചടങ്ങുകളിൽ ആണ് മീനാക്ഷി തിളങ്ങിയത്. വിവാഹം കഴിഞ്ഞു ഏകദേശം ഒരു മാസത്തോളം സോഷ്യൽ മീഡിയയിൽ മീനാക്ഷി തന്നെയായിരുന്നു താരം. മഞ്ജുവിനെപോലെ തന്നെയാണ് മീനാക്ഷി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ജൂനിയർ മഞ്ജു എന്നാണ് ആരാധകർ വിളിക്കുന്നത്. ആ ചിരി അതെ പോലെ തന്നെ ഉണ്ട് എന്നും ആരാധകർ അവകാശപെടുന്നു. അമ്മയുടെ ഫോട്ടോ കോപ്പിയാണ് ഈ മകളെന്ന് അഭിപ്രായവുമായി രംഗത്ത് എത്തുന്നത് ആയിരകണക്കിന് ആളുകളാണ്.

നിരവധി നൃത്തചുവടുകളോടുകൂടിയാണ് മീനാക്ഷി ആയിഷയുടെ വിവാഹ വേദിയിൽ എത്തിയത്. ആദ്യം നമിതയ്ക്കും കൂട്ടർക്കും ഒപ്പം നൃത്തം അവതരിപ്പിച്ച മീനാക്ഷി പിന്നീട് വധുവിനും സുഹൃത്തുകൾക്കും ഒപ്പവും നൃത്തം അവതരിപ്പിച്ചുകൊണ്ട് കൈയ്യടി നേടിയിരുന്നു. മീനാക്ഷി സ്റ്റേജിൽ നൃത്തം അവതരിപ്പിക്കുമ്പോൾ, കാണികളായി ചിരി തൂകി കൊണ്ട് കാവ്യയും ദിലീപും അവൾക്ക് ഒപ്പം തന്നെ ഉണ്ടായിരുന്നു. ഇപ്പോൾ വീണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുന്നത് മീനാക്ഷിയുടെ നൃത്തം ആണ്. ഇൻസ്റ്റയിലൂടെയാണ് മീനാക്ഷി പുതിയ നൃത്തച്ചുവടുകൾ പങ്ക് വച്ചിരിക്കുന്നത്. അമ്മയുടെ അതേ കഴിവാണ് നൃത്തത്തിൽ മീനാക്ഷിക്ക് കിട്ടിയത് എന്നാണ് ആരാധകർ കമന്റുകളിലൂടെ പറയുന്നത്. അമ്മയുടെ കിം കിം നൃത്തം പ്രേരണ നൽകിയതാണോ, എന്ത് മെയ്യ് വഴക്കമാണിതെന്നും ആരാധകർ അഭിപ്രായപെടുന്നുണ്ട്.

മീനാക്ഷിയുടെ പുതിയ വീഡിയോയ്ക്ക് കമന്റുകളുമായി നിരവധി ആളുകളാണ് എത്തുന്നത്. പ്രിയ കൂട്ടുകാരി നമിതയും കമന്റ് പങ്ക് വച്ചിട്ടുണ്ട്. മീനാക്ഷിക്ക് ഒപ്പം ആയിഷയുടെ ചടങ്ങിൽ മുഴുവനും നമിത ആയിരുന്നു ഒപ്പം ഉണ്ടായിരുന്നത്. ഇടയ്ക്ക് പ്രിയ കൂട്ടുകാരിയോട് കുശലം പറഞ്ഞും മറ്റും ഇരുവരും ക്യമറ ശ്രദ്ധ നേടിയെടുത്തിരുന്നു. മീനൂട്ടിയേയും ആയിഷയേയും കുറിച്ച് പലപ്പോഴും നമിത പ്രമോദ് വാചാല ആയിട്ടുണ്ട്.

 

View this post on Instagram

 

A post shared by Meenakshi G (@i.meenakshidileep)

 

Related posts