മീന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മലയാളത്തിൽ മാത്രമല്ല ഒട്ടുമിക്ക തെന്നിന്ത്യൻ ഭാഷകളിലും താരം തിളങ്ങിയിട്ടുണ്ട്. ഒരുപാട് സൂപ്പര്‍താരങ്ങളുടെ നായികയായി താരം അഭിനയിച്ചിട്ടുണ്ട്. ഗ്ലാമര്‍ വേഷങ്ങളിലാണ് മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ മീന തിളങ്ങിയത് എങ്കിലും മലയാളത്തില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു മീനയ്ക്ക് ലഭിച്ചത്. മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ദൃശ്യം 2 എന്ന ചിത്രത്തിൽ ഒരു ഇടവേളയ്ക്ക് ശേഷം ശ്രദ്ധേയമായ വേഷം അവതിരിപ്പിച്ചിരിക്കുകയാണ് താരം. ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദൃശ്യം രണ്ടാം ഭാഗത്തിലെ റാണിയായുള്ള മീനയുടെ പ്രകടനം. മീനയുടെ മലയാളത്തിലെ മിക്ക ഹിറ്റ് ചിത്രങ്ങളിലെയും നായകന്‍ മോഹന്‍ലാല്‍ ആണ്. ഇപ്പോൾ താരം താൻ നായികയായി തിളങ്ങുമ്പോഴും എന്തിനാണ് ഗ്ലാമര്‍ വേഷങ്ങൾ ചെയ്യുന്നത് എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ്.
ഗ്ലാമര്‍ ചെയ്യുമ്പോൾ കഥാപാത്രത്തിനു ഡെപ്ത് കുറയുന്നതാണു മിക്ക ഭാഷകളിലെയും പതിവ്. പക്ഷേ, മലയാളത്തില്‍ അങ്ങനെയല്ല. ഗ്ലാമര്‍ റോളുകള്‍ ചെയ്യുമ്പോള്‍ തന്നെ അഭിനയ സാധ്യതയുള്ള റോളുകളും കിട്ടും. ഉദയനാണു താരത്തില്‍ സിനിമാനടിയായി തന്നെ അഭിനയിച്ചത് ബോണസാണ്. കരളേ കരളിന്റെ കരളേ സോങ്ങിന്റെ ഷൂട്ടിങ്ങിനിടെ ഒരു രസമുണ്ടായി. പഴയ കാലത്തെ പോലെ ഡ്രസ് ഒക്കെ ചെയ്ത് വന്ന് ഡാന്‍സ് മാസ്റ്റുടെ അടുത്ത് റിഹേഴ്‌സല്‍ കഴിഞ്ഞ് ഷോട്ട് റെഡി പറയുമ്പോൾ ഞാനും ശ്രീനിയേട്ടനും ഡാന്‍സ് തുടങ്ങും.
പാട്ടിനൊത്ത് ശ്രീനിയേട്ടനു സ്റ്റെപ്പുകള്‍ വരില്ല. ഡയറക്ടർ കട്ട് പറയുമ്പോൾ ശ്രീനിയേട്ടന്റെ ഡയലോഗ്, മീന നന്നായി ഡാന്‍സ് കളിക്കുന്നതു കൊണ്ട് എന്റെ ഡാന്‍സിന്റെ ഭംഗി തിരിച്ചറിയാന്‍ പറ്റാത്തതാണ് എന്നായിരുന്നു എന്നും മീന പറഞ്ഞു.