തെന്നിന്ത്യൻ സൂപ്പർ നായിക മീന വീണ്ടും വിവാഹിതയാകുന്നുവോ!

മീന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്‌. മലയാളത്തിൽ മാത്രമല്ല ഒട്ടുമിക്ക ‌തെന്നിന്ത്യൻ ഭാഷകളിലും താരം തിളങ്ങിയിട്ടുണ്ട്‌. ഒരുപാട് സൂപ്പര്‍താരങ്ങളുടെ നായികയായി താരം അഭിനയിച്ചിട്ടുണ്ട്‌. ഗ്ലാമര്‍ വേഷങ്ങളിലാണ് മറ്റ്‌ തെന്നിന്ത്യന്‍ ഭാഷകളില്‍‌ മീന തിളങ്ങിയത്‌ എങ്കിലും മലയാളത്തില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു മീനയ്ക്ക് ലഭിച്ചത്. മോഹന്‍ലാല്‍ ജീത്തു ജോസഫ്‌ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ദൃശ്യം 2 എന്ന ചിത്രത്തിൽ ഒരു ഇടവേളയ്ക്ക്‌ ശേഷം ശ്രദ്ധേയമായ വേഷം മീന അവതിരിപ്പിച്ചിരുന്നു. ഏഴ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ദൃശ്യം രണ്ടാം ഭാഗത്തിലെ റാണിയായുള്ള മീനയുടെ പ്രകടനം‌ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. കുറച്ചു നാളുകൾക്കു മുൻപാണ് താരത്തിന്റെ ഭർത്താവ് അന്തരിച്ചത്. ഇപ്പോൾ വിദ്യസാഗറിന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം പതിയെ കരിയറിലേക്ക് തിരിച്ചെത്താനുള്ള മനോധൈര്യം വീണ്ടെടുത്തിരിക്കുകയാണ് മീന.

സോഷ്യൽ മീഡിയയിൽ ഇതു സംബന്ധിച്ച് നിരവധി റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. 46 കാരിയായ മീന തന്റെ മകൾക്ക് വേണ്ടി വീണ്ടും വിവാഹത്തിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ പ്രകാരം മീനയെ വിവാഹത്തിന് നിർബന്ധിക്കുന്നത് കുടുംബമാണ്. ചെറുപ്പമാണ് മീന, മകളും ചെറു പ്രായമാണ്. ഈ സാഹചര്യത്തിൽ മീന വീണ്ടും വിവാഹം കഴിക്കുന്നത് നല്ലതായിരിക്കുമെന്ന് കുടുംബം പറയുന്നത്. മീനയുടെ കുടുംബ സുഹൃത്തായ ബിസിനസുകാരൻ ആണ് വരൻ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വരനും വിവാഹത്തിന് സമ്മതം മൂളിയെന്നും ഉടനെ തന്നെ വിവാഹമുണ്ടെന്നുമൊക്കെയാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതിന് പിന്നിൽ യാതൊരു വാസ്തവുമില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. മീനയുടെ അടുത്ത സുഹൃത്തുക്കൾ പറയുന്നത് താരം രണ്ടാം വിവാഹത്തിന് തയ്യാറായിട്ടില്ലെന്നാണ്. നിലവിൽ മകളുടെ ഭാവിയും തന്റെ കരിയറുമാണ് മീനയുടെ മുന്നിലുള്ള ലക്ഷ്യങ്ങൾ. മീനയുടെ കുടുംബവും വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല.

Related posts