എന്റെ കരിയറിൽ കൂടുതൽ സിനിമകൾ ഞാൻ ചെയ്തതും ലാൽ സാറിനൊപ്പമാണ്! മീന മനസ്സ് തുറക്കുന്നു!

തെന്നിന്ത്യൻ സിനിമാലോകത്തിന് ഒരുപാട് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച നടിയാണ് മീന.ബാലതാരമായിട്ടാണ് മീന അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് നായികയായും ജനഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് കഴിഞ്ഞു. വർഷങ്ങൾ ഇത്രയേറെ കഴിഞ്ഞിട്ടും മലയാളത്തിലുൾപ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഇപ്പോഴും കൈ നിറയെ ചിത്രങ്ങളാണ് മീനയ്‌ക്ക് ഉള്ളത്. തമിഴ് സ്റ്റൈൽ മന്നൻ രജനികാന്തിന്റെയും ശിവകുമറിന്റെയും മകളായി സിനിമ തുടങ്ങിയ മീന പിന്നീട് രജനിയുടെ നായികയായും എത്തി. രജനികാന്തിന്റെ മാത്രമല്ല തെന്നിന്ത്യൻ സിനിമകളിലെ മിക്ക സൂപ്പർ സ്റ്റാറുകളുടെയും നായികയായി നടി തിളങ്ങി. തെന്നിന്ത്യൻ സിനിമകളിൽ ഇന്നും തന്റേതായ സ്ഥാനം മീനയ്ക്കുണ്ട്. വിവാഹത്തിന് ശേഷവും നായിക തുല്യമായ വേഷങ്ങൾ തന്നെയാണ് മീനയെ തേടി എത്തുന്നത്. മലയാള സിനിമയിലും ബാല താരമായി തന്നെയായിരുന്നു നടിയുടെ അരങ്ങേറ്റം. എന്നാൽ മീന ഏറെ ശ്രദ്ധിക്കപ്പെട്ടത് സാന്ത്വനം എന്ന ചിത്രത്തിലൂടെയായിരുന്നു,. പിന്നീട് പുറത്തെത്തിയ മോഹൻലാൽ ചിത്രം വർണ്ണപ്പകിട്ട് സൂപ്പർ ഹിറ്റായതതോടെ മീനയുടെ താരമൂല്യം മലയാള സിനിമയിലും ഉയർന്നു. തുടർന്ന് മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ തുടങ്ങിയ മുൻനിര നായകൻമാരുടെ കൂടെ അഭിനയിക്കാനുള്ള അവസരങ്ങൾ മീനയെ തേടി. തെലുങ്ക്, തമിഴ് സിനിമകളാണ് മീനയ്ക്ക് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ചത്. അടുത്തിടെയാണ് മീനയുടെ ഭർത്താവ് വിദ്യസാ​ഗർ അന്തരിച്ചത്. പണം തരും പടത്തിൽ അതിഥിയായി എത്തിയതിന്റെ വിശേഷമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്,

പൊതുവെ എല്ലാവരുമായി വർക്ക് ചെയ്യാനും ഞാൻ കംഫർട്ടാണ്. കുറച്ച് പേരോട് കൂടുതൽ കംഫർട്ടാണ്. അങ്ങനെയൊരാളാണ് മോഹൻലാൽ. എന്താണ് നമ്മുടെ കഴിവ്, താൽപര്യങ്ങൾ എല്ലാം അദ്ദേഹത്തിനറിയാം. നമ്മളെ നല്ല കൂളാക്കും അദ്ദേഹം. വർണ്ണപ്പകിട്ട് എന്ന ചിത്രം തന്നെ വിജയമായിരുന്നു. ലക്കി പെയർ എന്ന പേരും വന്നു. എന്റെ കരിയറിൽ കൂടുതൽ സിനിമകൾ ഞാൻ ചെയ്തതും ലാൽ സാറിനൊപ്പമാണ്. നന്നായി ദേഷ്യം വരുന്നയാളാണ് ഞാൻ.

പെർഫെക്ഷനിസ്റ്റാണ് ഞാൻ. എല്ലാവരും പെർഫെക്റ്റായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. സെറ്റിൽ മീന ഉറക്കെ സംസാരിച്ച് പോലും കേട്ടിട്ടില്ലെന്നായിരുന്നു ലിന്റ പറഞ്ഞത്. ദൃശ്യത്തിൽ തനിക്ക് കോസ്റ്റിയൂം ഒരുക്കിയത് ലിന്റയാണെന്നായിരുന്നു മീന പറഞ്ഞത്. ജീത്തു ജോസഫിന്റെ ഭാര്യയായ ലിന്റ വസ്ത്രാലങ്കാര രംഗത്ത് സജീവമാണ്. ദൃശ്യമെന്ന ചിത്രത്തിന്റെ കഥ കേട്ടപ്പോൾ ഇഷ്ടമായെങ്കിലും താൻ അഭിനയിക്കുന്നില്ലെന്നായിരുന്നു മീന പറഞ്ഞത്. മകൾ ചെറിയ കുഞ്ഞായിരുന്നു. അതിനാൽ സിനിമകളൊന്നും ചെയ്യുന്നില്ലെന്ന തീരുമാനത്തിലായിരുന്നു. ചെറിയ മകളേയും വിട്ട് എങ്ങനെയാണ് പോവുകയെന്നതായിരുന്നു ആശങ്ക. ഈ കഥാപാത്രമായി നിങ്ങളെ കണ്ടുപോയി, എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് പറഞ്ഞ് ആന്റണി പെരുമ്പാവൂരാണ് തന്റെ തീരുമാനം മാറ്റിച്ചത്.

Related posts