തെന്നിന്ത്യൻ സിനിമാലോകത്തിന് ഒരുപാട് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച നടിയാണ് മീന.ബാലതാരമായിട്ടാണ് മീന അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് നായികയായും ജനഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് കഴിഞ്ഞു. വർഷങ്ങൾ ഇത്രയേറെ കഴിഞ്ഞിട്ടും മലയാളത്തിലുള്‍പ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഇപ്പോഴും കൈ നിറയെ ചിത്രങ്ങളാണ് മീനയ്‌ക്ക് ഉള്ളത്. തമിഴ് സ്റ്റൈൽ മന്നൻ രജനികാന്തിന്റെയും ശിവകുമറിന്റെയും മകളായി സിനിമ തുടങ്ങിയ മീന പിന്നീട് രജനിയുടെ നായികയായും എത്തി.
രജനികാന്തിന്റെ മാത്രമല്ല തെന്നിന്ത്യന്‍ സിനിമകളിലെ മിക്ക സൂപ്പര്‍ സ്റ്റാറുകളുടെയും നായികയായി നടി തിളങ്ങി. തെന്നിന്ത്യന്‍ സിനിമകളില്‍ ഇന്നും തന്റേതായ സ്ഥാനം മീനയ്ക്കുണ്ട്. വിവാഹത്തിന് ശേഷവും നായിക തുല്യമായ വേഷങ്ങള്‍ തന്നെയാണ് മീനയെ തേടി എത്തുന്നത്. മലയാള സിനിമയിലും ബാല താരമായി തന്നെയായിരുന്നു നടിയുടെ അരങ്ങേറ്റം. എന്നാല്‍ മീന ഏറെ ശ്രദ്ധിക്കപ്പെട്ടത് സാന്ത്വനം എന്ന ചിത്രത്തിലൂടെയായിരുന്നു,. പിന്നീട് പുറത്തെത്തിയ മോഹന്‍ലാല്‍ ചിത്രം വര്‍ണ്ണപ്പകിട്ട് സൂപ്പര്‍ ഹിറ്റായതതോടെ മീനയുടെ താരമൂല്യം മലയാള സിനിമയിലും ഉയര്‍ന്നു. തുടര്‍ന്ന് മമ്മൂട്ടി, മോഹന്‍ ലാല്‍, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസന്‍ തുടങ്ങിയ മുന്‍നിര നായകന്‍മാരുടെ കൂടെ അഭിനയിക്കാനുള്ള അവസരങ്ങള്‍ മീനയെ തേടി. തെലുങ്ക്, തമിഴ് സിനിമകളാണ് മീനയ്ക്ക് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ചത്.
മീനയ്ക്ക് നെഗറ്റീവ് റോളുകള്‍ ചെയ്യാനാണ് ആഗ്രഹം എന്ന് താരം ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മാത്രമല്ല ചെയ്യാനാകാതെ പോയ മോഹന്‍ലാല്‍-മമ്മൂട്ടി ചിത്രത്തെ കുറിച്ചും നടി തുറന്ന് പറഞ്ഞു. ഡേറ്റ് പ്രശ്‌നം കൊണ്ട് പല നല്ല സിനിമകളും നഷ്ടപ്പെട്ടുവെന്നാണ് നടി പറയുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തിയ ചിത്രമായ ഹരികൃഷ്ണന്‍സില്‍ ആദ്യം നായികയായി വിളിച്ചിരുന്നത് മീനയെ ആയിരുന്നു. എന്നാല്‍ ഈ സിനിമ ചെയ്യാന്‍ കഴിയാതിരുന്നത് വേദനയോടെയാണ് താരം ഓര്‍ക്കുന്നത്. അതുപോലെ തമിഴില്‍ പടയപ്പ തേവര്‍ മഗന്‍ എന്നീ ചിത്രങ്ങള നഷ്ടപ്പെട്ട സിനിമകളുടെ കൂട്ടത്തില്‍ നടി പറയുന്നു.