അത്രയും കാലം അടച്ചിട്ട ഒരു മുറിയിൽ ആയിരുന്നു! മനസ്സ് തുറന്ന് മായ മൗഷ്മി

മലയാളികൾക്ക് ഏറെ സുപരിചിതരായ താരമാണ് മായ മൗഷമി. മിനിസ്‌ക്രീൻ പരമ്പരകളിലൂടെയാണ് താരം മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയത്. അഭിനയ ജീവിതത്തിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ തന്നെ താരം ഒരു ഇടവേള എടുത്തിരുന്നു.ഇപ്പോഴിതാ ജീവിതത്തിലെ ദുഃഖ ഘട്ടങ്ങളെ കുറിച്ച് സംസാരിക്കുകയാണ് മായ.

അഭിനയം വിട്ടശേഷം ഏകദേശം ഒരു വർഷക്കാലം കണ്ണിന് ഏറ്റ അണുബാധയെതുടർന്ന്‌ മായ ചികിത്സയിൽ ആയിരുന്നു. സ്റ്റെഫാല കോക്കസ് എന്ന ബാക്ടീരിയ മൂലം ഉണ്ടായ അസുഖത്തെ തുടർന്നാണ് മായയുടെ കാഴ്ചക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നത്. കണ്ണുകൾ ശരിയാകും വരെ ആരുമായി സമ്പർക്കം ഉണ്ടായിരുന്നില്ല അത്രയും കാലം അടച്ചിട്ട ഒരു മുറിയിൽ ആയിരുന്നു മായ. കണ്ണിന്റെ കാഴ്ച തിരിച്ചുകിട്ടിയെങ്കിലും, അച്ഛന്റെ അപ്രതീക്ഷിത മരണം തന്നെ തളർത്തിയെന്നാണ് മായ പറയുന്നത്. നേവി ഉദ്യോഗസ്ഥനായ അച്ഛന്റെ വേർപാട് മായയെ തീർത്തും തളർത്തികളഞ്ഞു. അച്ഛനുണ്ടായ സാമ്പത്തിക ബാധ്യതയാണ് അദ്ദേഹത്തെ ആത്മഹത്യതയിലേക്ക് നയിച്ചത്.

ഷോപ്പിംഗ് കോമ്പ്ലെക്സ് അടക്കമുള്ള സ്വത്തുക്കൾ വിൽക്കേണ്ടി വന്ന കഥയും അഭിമുഖത്തിൽ മായ പറയുന്നു. ആ സമയത്ത് തന്റെ വിവാഹജീവിതവും ഏറെ പരാജയമായി മാറിയിരുന്നു. ഇനിയൊരു വിവാഹം വേണ്ടെന്ന നിലപാടിൽ നിൽക്കവെയാണ് വിപിൻ ചേട്ടന്റെ ആലോചന വന്നതെന്നും താരം പറഞ്ഞു. ആന്റമാനിലാണ് മായ ജനിച്ചത്. കൊച്ചിയിലും വിശാഖപട്ടണത്തും, തിരുവനന്തപുരത്തും മറ്റുമായിട്ടായിരുന്നു മായയുടെ വിദ്യാഭ്യാസ കാലം. ഡിഗ്രി കഴിഞ്ഞസമയത്തായിരുന്നു മായയുടെ വിവാഹം. മോന് രണ്ടേകാൽ വയസ്സുള്ളപ്പോഴാണ് മായ വീണ്ടും അഭിനയത്തിലേക്ക് മടങ്ങി എത്തിയത്. കുഞ്ഞുണ്ടെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലായിരുന്നു, അഭിനയം തുടരുന്നതിന്റെ ഇടയിലായിരുന്നു വിവാഹ മോചനം എന്നും മായാ പറഞ്ഞു.

Related posts