പത്ത് മാസങ്ങൾക്ക് ശേഷം കേരളത്തിലെ തീയേറ്ററുകൾ എല്ലാം ഇന്ന് മുതൽ ഉണർന്നിരിക്കുകയാണ്. വിജയ് ചിത്രം മാസ്റ്റർ ആണ് തിയേറ്ററുകളെ ഉണർത്തിയിരിക്കുന്നത്. മികച്ച അഭിപ്രായങ്ങൾആണ്ആദ്യ ഷോ മുതൽ ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ആരാധകരെ ആവേശത്തിൽ ആഴ്ത്തികൊണ്ട് ചിത്രം വിജയകരമായ പ്രദർശനം നടത്തുകയാണ്. എന്നാല്‍ രസകരമായ മറ്റൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മാസ്റ്റര്‍ കാണാന്‍ ഹെല്‍മറ്റ് ധരിച്ച് തീയേറ്ററിലിരിക്കുന്ന ആരാധകന്റെ ചിത്രമാണത് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. കോവിഡ് ഭീതിയില്‍ ഹെല്‍മെറ്റ് വെച്ചിരിക്കുന്നതാണെന്നും മറ്റും ചിലര്‍ പറയുമ്പോള്‍ അതല്ല പുറത്തുവെച്ചാല്‍ ഹെല്‍മെറ്റ് നഷ്ടപ്പെടുമോ എന്നോര്‍ത്തിട്ടായിരിക്കുമെന്നാണ് ചിലരുടെ രസകരമായ കണ്ടെത്തല്‍.
എന്തായാലും ഈ ആരാധകനും മാസ്റ്ററിനൊപ്പം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. തമിഴ്നാട്ടില്‍ ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു. 50 ശതമാനം സീറ്റുകളിലാണ് പ്രേക്ഷകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നത്. പ്രത്യേക പ്രദര്‍ശനങ്ങള്‍ അനുവദിച്ചതിനാല്‍ പുലര്‍ച്ചെ 4 മണിക്ക് ആദ്യ ഷോ തുടങ്ങി. ചെന്നൈയിലെ തീയറ്ററുകളിലെ ആരാധകര്‍ തലേദിവസം രാത്രി മുതല്‍ ആഘോഷത്തില്‍ പങ്കെടുത്തു.
തിരുനെല്‍വേലി, കോയമ്പത്തൂര്‍, സേലം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആരാധകര്‍ രാത്രി മുതല്‍ തിയറ്ററുകളിലേക്ക് ഒഴുകിയെത്തി. കോയമ്പത്തൂരില്‍ ആരാധകര്‍ കേക്ക് മുറിച്ച് ആഘോഷത്തില്‍ പങ്കുചേര്‍ന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.