“മരക്കാര്‍ അറബിക്കടലിന്റെ സിംഹം” റീലീസിംഗ് തീയതി പ്രഖ്യാപിച്ചു

Marakkar movie release

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ റിലീംസിംഗ് തീയതി ആന്റണി പെരുമ്ബാവൂര്‍ പ്രഖ്യാപിച്ചു. തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ചിത്രം 2021 മാര്‍ച്ച്‌ 26ന് റിലീസ് ചെയ്യുമെന്നാണ് അദ്ദേഹം പുറത്ത് വിട്ടിരിക്കുന്നത്.

മോഹൻലാലും പ്രണവ് മോഹൻലാലും ചിത്രത്തിന്റെ ഭാഗമാകുന്നുവെങ്കിലും ഇരുവരും പല സമയങ്ങളിൽ ആയാണ് എത്തുന്നത്. മോഹൻലാലിന്റെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍, പ്രഭു, സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രണവ് മോഹന്‍ലാല്‍, മ ഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങള്‍.

2020 മാര്‍ച്ച്‌ 26ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നുആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും കൊറോണ വൈറസ് പ്രതിസന്ധി മൂലം തീയേറ്ററുകൾ എല്ലാം അടച്ചിട്ടതിനെ തുടർന്ന് റിലീസ് നീണ്ടുപോകുകയായിരുന്നു. സിനിമയുടെ ചിത്രീകരണം വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളിലാണ് നടന്നത്. മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമ കൂടിയാണിത്.

Related posts