പ്രേക്ഷകർ ഏറെ കാത്തിരിന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റീലിസുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്. ഒടുവില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ചിത്രം ഒടിടിയില്‍ തന്നെ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഇപ്പോഴിതാ സിനിമ റെക്കോര്‍ഡ് തുകയ്ക്ക് ആമസോണ്‍ പ്രൈം വാങ്ങിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
90-100 കോടി രൂപയ്ക്ക് ഇടയില്‍ ചിത്രത്തിനു ലഭിച്ചെന്ന് പറയപ്പെടുന്നു. ഇത് ശരിയാണെങ്കില്‍ രാജ്യത്ത് ഒരു സിനിമയ്ക്ക് ഒടിടി പ്ലാറ്റ്‌ഫോം നല്‍കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. 100 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം മരക്കാര്‍ അറബിക്കടലിന്റെ തിരക്കഥ അനില്‍ ഐവി ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് നിര്‍വഹിച്ചത്. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്