അത് ക്രോസ് ചെയ്യുകയെന്നത് അപാര ചങ്കൂറ്റമാണ്. തുറന്ന് പറഞ്ഞ് മോഹൻലാൽ!

മോഹന്‍ലാൽ പ്രിയദര്‍ശൻ കൂട്ടുകെട്ട് മലയാളികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. ഇവർ വീണ്ടും ഒരുമിക്കുന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍ സിനിമപ്രേമികളുടെ പ്രതീക്ഷ വളരെയധികം കൂടിയിട്ടുണ്ട്. ഇത്തവണത്തെ ഇവരുടെ വരവ് ബ്രഹ്‌മാണ്ഡ ചരിത്ര സിനിമയുമായാണ് എന്നറിഞ്ഞതോടെ ആവേശം കൂടുകയാണ് ചെയ്തത്. മരക്കാറിനായി അന്യഭാഷയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. കൂടാതെ മരക്കാര്‍ സാക്ഷ്യം വഹിച്ചത് പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് തുടങ്ങി അടുത്ത തലമുറയുടെ സമാഗമത്തിന് കൂടിയാണ്. മലയാള സിനിമ ചെയ്യുമ്പോള്‍ ബഡ്ജറ്റിന് ഒരു ലിമിറ്റുണ്ട്. അതുകൊണ്ടുതന്നെ അത് ക്രോസ് ചെയ്യുകയെന്നത് അപാര ചങ്കൂറ്റമാണ്.

Mohanlal dedicates Marakkar Arabikadalinte Simham's National Award win to  Indian Navy | Entertainment News,The Indian Express

തനിക്ക് ഏറ്റവും കടപ്പാട് ഇങ്ങനെയൊരു സിനിമ ഏറ്റെടുക്കാന്‍ മനസ്സ് കാണിച്ച ആന്റണിയോടാണ് എന്ന് പ്രിയദര്‍ശന്‍ പറയുന്നു. മരക്കാര്‍ വിശേഷങ്ങള്‍ മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമൊപ്പം പങ്കുവെച്ച് സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍. പ്രിയദര്‍ശന്റെ ചോദ്യം, ഞങ്ങള് രണ്ടാളും ഇത് സ്വപ്‌നം കണ്ടിട്ട് കാര്യമില്ലല്ലോ, ഇതെടുക്കാനും എടുത്തോളൂയെന്ന് പറയാനും ചങ്കൂറ്റം കാണിക്കുന്നൊരു നിര്‍മ്മാതാവ് വേണ്ടേയെന്നായിരുന്നു.

മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും റിലീസിന് മുന്‍പ് തന്നെ മരക്കാറിനെ തേടിയെത്തിയിരുന്നു. ഒരു കൊമേഷ്യല്‍ സിനിമ ഈ വിഭാഗത്തില്‍ പുരസ്‌കാരം സ്വന്തമാക്കുന്നത് ആദ്യമായാണ്. ആന്റണി നമ്മുടെ മനസ്സിലെ ആഗ്രഹം കണ്ട് അത് യാഥാര്‍ത്ഥ്യമാവാന്‍ കൂടെ നില്‍ക്കുകയായിരുന്നു. ഞങ്ങളുടെ യഥാർത്ഥ വിജയം സിനിമ റിലീസ് ചെയ്ത് പ്രേക്ഷകരെല്ലാം മികച്ച അഭിപ്രായം പറയുന്നിടത്താണ്. അവാര്‍ഡ് കിട്ടിയത് കൊണ്ട് എല്ലാം തികഞ്ഞുവെന്ന് കരുതുന്നില്ലെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

Related posts