മലയാള സിനിമയ്ക്ക് ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ അഭിമാനനേട്ടമായി മാറിയിരിക്കുകയാണ്. ഇത്തവണ ദേശീയ തലത്തിൽ നിരവധി പുരസ്‌കാരങ്ങളാണ് മലയാള സിനിമയ്ക്ക് സ്വന്തമായത്. മോഹൻലാലിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനായിരുന്നു മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ഇപ്പോഴിതാ ജൂറി അംഗമായ സന്ദീപ് പാമ്പള്ളി ഈ ചിത്രത്തെകുറിച്ചും താൻ കണ്ട മറ്റ് സിനിമകളെ കുറിച്ചുമുള്ള അഭിപ്രായം പങ്കുവെയ്ക്കുകയാണ്.
മലയാള സിനിമയുടെ ബാഹുബലിയാണ് മരക്കാർ എന്ന് സന്ദീപ് അഭിപ്രായപ്പെട്ടു. പ്രേക്ഷകരെ 101 ശതമാനം എന്റർട്ടെയിൻ ചെയ്യിക്കുക്കാൻ ചിത്രത്തിന് സാധിക്കും എന്ന അദ്ദേഹം പറഞ്ഞു. പൂർണ്ണമായും അന്തിമ ജൂറി അംഗങ്ങളുടെ തീരുമാനത്തോട് യോജിക്കുന്നു എന്നും സന്ദീപ് പറഞ്ഞു. സന്ദീപ് പാമ്പള്ളി ദേശീയ പുരസ്‌കാരത്തിൽ സൗത്ത് വൺ പാനലിലെ മെമ്പറായിരുന്നു. മത്സരത്തിന്റെ ഭാഗമായി മലയാളം, തമിഴ് സിനിമകളാണ് അദ്ദേഹം കണ്ട് വിലയിരുത്തിയത്. ഫൈനൽ റൗണ്ടിലേക്കുള്ള മലയാളം, തമിഴ് ചിത്രങ്ങൾ തിരഞ്ഞെടുത്തത് അഞ്ച് പേർ അടങ്ങുന്ന പാനലാണ്.
കൂടതെ ദേശീയ പുരസ്‌കാരത്തിലെ മറ്റ് പാനലുകൾ വെച്ച് നോക്കുമ്പാൾ സൗത്ത് പാനലിനാണ് ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ ലഭിച്ചിരിക്കുന്നതെന്നും 110 സിനിമകളെ വിലയിരുത്തിയാണ് അന്തിമ തീരുമാനം എടുത്തത് എന്നും സന്ദീപ് കൂട്ടിച്ചേർത്തു. മെയ് 13നാണ് മരക്കാർ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. മരക്കാറിന്റെ ബജറ്റ് 100 കോടിയാണ്. ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങൾ മഞ്ജു വാര്യർ, സുനിൽ ഷെട്ടി, പ്രഭു, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അനിൽ ശശിയും പ്രിയദർശനും ചേർന്നാണ്.