ഓണം റിലീസായി മരയ്ക്കാർ എത്തുന്നു!

ഇന്ത്യൻ സിനിമ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്‍റെ സിംഹം. മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന മലയാള സിനിമയിൽ ഇതുവരെ ഇറങ്ങിയതിൽ വച്ചുതന്നെ ബിഗ് ബജറ്റ് സിനിമയാണ് ‘മരക്കാർ അറബിക്കടലിന്‍റെ സിംഹം’. കഴിഞ്ഞ വർഷം മാർച്ചിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് ഭീതിയിൽ ലോക്കഡൗണായതോടെ മെയിലേക്ക് മാറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രം ഓഗസ്റ്റ് 12ന് ഓണം റിലീസ് ആയി തീയേറ്ററുകളിലെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാലും നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും.

Marakkar: Arabikadalinte Simham trailer gets 20M views on social media |  Malayalam Movie News - Times of India

സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി “മരക്കാർ അറബിക്കടലിന്‍റെ സിംഹം നിങ്ങളുടെ മുന്നിലെത്തിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന്. അതിനു നിങ്ങളുടെ പ്രാർഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങൾ മുന്നോട്ട് നീങ്ങുന്നു, എന്ന് കുറിച്ചാണ് മോഹൻലാലും ആന്‍റണി പെരുമ്പാവൂരും ഫേസ്ബുക്കിൽ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള മോഹൻലാൽ – പ്രിയദര്‍ശൻ കൂട്ടുകെട്ട് ഒപ്പത്തിന് ശേഷം ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ഇക്കുറി ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മൂന്ന് ദേശീയ പുരസ്‌കാരങ്ങളും ചിത്രം നേടിയിരുന്നു. കുഞ്ഞാലി മരക്കാറുടെ റോളിലാണ് ചിത്രത്തിൽ മോഹന്‍ലാല്‍ എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, ഇന്നസെന്‍റ്, നെടുമുടി വേണു തുടങ്ങി വലിയ താരനിരയും സിനിമയുടെ ഭാഗമാണ്.

Related posts