ഇതൊരു സ്ത്രി ശക്തിയുടെ വിജയമാണ്! മരയ്ക്കാർ തിയേറ്റർ റിലീസിനെ കുറിച്ച് സി ജെ റോയ്

കോവിഡ് പ്രതിസന്ധി ബാധിച്ച സിനിമ തിയേറ്ററുകളിൽ വീണ്ടും ആരവങ്ങൾ മുഴങ്ങി കഴിഞ്ഞു. ഏറെ നാളത്തെ കാത്തതിരിപ്പുകൾക്ക് ശേഷം വീണ്ടും തിയേറ്ററുകൾ പ്രവർത്തനം ആരംഭിച്ചു. കുറച്ചു ദിവസങ്ങളായി ഏറെ ചർച്ചചെയ്യപ്പെടുന്ന ഒന്നാണ് മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. റിലീസുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഇതിനോടകം തന്നെ ഉണ്ടായത്.

ഇപ്പോഴിതാ ചിത്രം ഓ ടി ടി റിലീസില്‍ നിന്നും മാറി വീണ്ടും തിയേറ്ററിലേക്ക് എത്തുകയാണ്. സിനിമ തിയേറ്ററില്‍ എത്തുന്നത് ഒരു സ്ത്രീയുടെ വിജയമാണെന്ന് സഹ നിര്‍മ്മാതാവും കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് ചെയര്‍മാനുമായ സിജെ റോയ് പറയുന്നു. സുചിത്ര മോഹന്‍ലാലിന്റെ ഇടപെടല്‍ കൊണ്ടാണ് ചിത്രം ഓ ടി ടി പ്ലാറ്റ്ഫോമിൽ നിന്നും തിയേറ്ററുകളിലേക്ക് എത്തിയതെന്നും റോയ് ഫേസ്ബുക്കില്‍ കുറിച്ചു.

സി.ജെ റോയിയുടെ വാക്കുകള്‍ ഇങ്ങനെ ശുഭ വാര്‍ത്ത! 2 ഡിസംബര്‍ 2021 മരക്കാര്‍ തിയറ്ററില്‍ എത്തുകയാണ്. ഇതൊരു സ്ത്രി ശക്തിയുടെ വിജയമാണ്. ചെന്നൈയിലെ ഒരു സ്വകാര്യ ഷോ കണ്ടതിനുശേഷം സുചി ചേച്ചി(സുചിത്ര മോഹന്‍ലാല്‍) മരക്കാര്‍ വലിയ സ്‌ക്രീനില്‍ കാണണമെന്ന് അഭിപ്രായപ്പെട്ടു. അതിനു ശേഷം എല്ലാവരും ഒരുമിച്ചിരുന്ന് ഡിന്നര്‍ കഴിക്കുമ്പോള്‍ ചേച്ചി ലാലേട്ടനോടും ആന്റണി ജിയോടും ഞങ്ങളെല്ലാവരോടും ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചു.

Related posts