2020 മിസ് ഇന്ത്യ പട്ടം കിട്ടിയ മാനസാ വാരാണസിയാണ് ഇന്ന് വാർത്തകളിൽ നിറയുന്നത് . തെലുങ്കാനയിൽ നിന്നുള്ള ബിടെക് എഞ്ചിനീയര്‍ വിദ്യാർത്ഥിനിയാണ് മാനസി. എന്നാൽ മാനസിയെ കൂടാതെ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന ഒരാൾ കൂടിയുണ്ട് . റണ്ണറപ്പ് ആയ മന്യ സിങ്, ഈ വിജയ തിളക്കത്തിൽ ദുരിതങ്ങളോട് പട വെട്ടിയതിന്റെ ആരും അറിയാത്ത കഥ കൂടി പറയ്യാൻ ഉണ്ട് മന്യക്ക്.
ഉത്തർപ്രദേശിൽ ഓട്ടോഡ്രൈവറായ അച്ഛന്റെ കഠിനാധ്വാനം കൂടിയുണ്ട് മാന്യയുടെ വിജയത്തിന് പിറകിൽ .ഗ്ലാമര്‍ ലോകത്തേക്ക് ചുവടുവച്ച മന്യയുടെ വിജയം അച്ഛന്റെ വിശ്രമമില്ലാത്ത ഓട്ടത്തിനുള്ള സമ്മാനമാണ്. തന്നെ പോലെ ഉള്ള അനേകം പെൺകുട്ടികൾക്ക് തന്റെ ഈ വിജയം ഒരു പ്രചോദനം ആകും എന്നാണ് മന്യയുടെ വിശ്വാസം. എന്റെ രക്തവും വിയര്‍പ്പും കണ്ണുനീരും സ്വപ്‌നങ്ങളെ പിന്തുടരാനുള്ള ധൈര്യം തനിക്ക് നേടി തന്നു എന്ന് മന്യ പറഞ്ഞു.
വളരെ ദുരിതം നിറഞ്ഞ അനുഭവങ്ങളാണ് മന്യക്ക് പങ്കുവയ്ക്കാൻ ഉള്ളത് . ആവശ്യത്തിന് ആഹാരമോ ഉറക്കമോ ഇല്ലാത്ത ഒട്ടേറെ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. കാശ് മിച്ച പിടിക്കാനായി കിലോമീറ്ററുകളോളം നടന്നിട്ടുണ്ട്. മറ്റുള്ളവർ ഉപയോഗിക്കാത്ത പുസ്തകങ്ങളും വസ്ത്രങ്ങളും കിട്ടാൻ വേണ്ടി ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് . എന്നാൽ അതൊന്നും കിട്ടാൻ ഉള്ള ഒരു സാഹചര്യം തനിക്ക് ഇല്ലായിരുന്നു എന്ന് മന്യ പറയുന്നു.
ഏതു സമയത്തും ഉപകാരപ്പെടുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം എന്നാണ് മന്യ പറയുന്നത് . പുസ്തകത്തിനും സ്കൂൾ ഫീസിനും പണം ഇല്ലാതെയും ഓട്ടോ ഡ്രൈവറുടെ മകൾ ആയതിന്റെ പേരിലുമൊക്കെ സഹപാഠികൾ പോലും മന്യയെ അവഗണിച്ചിരുന്നു. പകൽ സമയം പഠിക്കാൻ പോയും വൈകുന്നേരങ്ങളിൽ കോൾ സെന്ററിൽ ജോലി ചെയ്തും പാത്രം കഴുകിയും പണം സമ്പാദിച്ചിട്ടുണ്ട്. നമ്മളോടും നമ്മുടെ സ്വപ്നങ്ങളോടും പ്രതിബദ്ധരായാൽ നമുക്ക് എന്തും നേടാൻ ആകും എന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുക ആണെന്നും മന്യ പറഞ്ഞു.