ആരും അജയ്യരൊന്നും അല്ല, തങ്ങളാല്‍ കഴിയുന്നത് ചെയ്യുക! വൈറലായി മന്യയുടെ വാക്കുകൾ!

നടി മന്യ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്. താരം മലയാളത്തിൽ ചുരുങ്ങിയ ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും ചെയ്തതെല്ലാം ശ്രദ്ധ നേടിയ വേഷങ്ങളായിരുന്നു. ജോക്കർ, കുഞ്ഞിക്കൂനൻ, വൺ മാൻ ഷോ, തുടങ്ങിയ ചിത്രങ്ങളിൽ താരം അവതരിപ്പിച്ച കഥാപാത്രങ്ങൾ എന്നും പ്രേക്ഷക പ്രീതി നേടിയിരുന്നു.  മന്യ തന്റെ വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. ഇപ്പോള്‍ താരം കുടുംബത്തിനൊപ്പം യുഎസ്സിലാണ്. നടി കോവിഡില്‍ കഷ്ടപ്പെടുന്ന പാവപ്പെട്ടവര്‍ക്കായി കന്നഡ താരം ഉപേന്ദ്ര നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഒരു ലക്ഷം രൂപ സംഭാവന നല്‍കിയിരിക്കുകയാണ് ഇപ്പോൾ. ഇത്തരം കഠിനമായ സാഹചര്യങ്ങളില്‍ മനുഷ്യര്‍ മറ്റുള്ളവരെ സഹായിക്കുക തന്നെ വേണം എന്നാണ് എനിക്ക് തോന്നുന്നത്. ആരും അജയ്യരൊന്നും അല്ലല്ലോ, തങ്ങളാല്‍ കഴിയുന്നത് ചെയ്യുക അത്രതന്നെ മന്യ പറഞ്ഞു.

Actress Manya Naidu After Marriage - Video - YouTube

ദിവസക്കൂലിക്കാരാണ് ഏറ്റവുമധികം ബാധിക്കപ്പെട്ടത്. ദൈനംദിന ചെലവുകള്‍ക്ക് അന്നന്നുള്ള കൂലി ഉപയോഗിക്കുന്നവര്‍. ഉപേന്ദ്ര ഗാരു ഇങ്ങനെ ഒരു സംരംഭവുമായി എത്തിയപ്പോള്‍ അതില്‍ പങ്കാളിയാകാം എന്ന് ഞാന്‍ തീരുമാനിച്ചു. ഇതിനു മുന്‍പും ഞാന്‍ കുറച്ചു സന്നദ്ധ സംഘടനകള്‍ക്ക് സംഭാവന നല്‍കിയിട്ടുണ്ട് എങ്കിലും എന്തെങ്കിലും നേരിട്ട് ചെയ്യണം എന്ന് തോന്നി. ഇതാകുമ്പോൾ എത്തേണ്ട കൈകളില്‍ തന്നെ എത്തും എന്നത് ഉറപ്പാണ്. ഈ മഹാമാരി ഇന്ത്യയില്‍ വരുത്തിയ കഷ്ടതകള്‍ കണ്ടു ഞാന്‍ വളരെയേറെ ദുഖിച്ചു. ഇതില്‍ നിന്ന് നന്മയുടെ നാട് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു എന്നും താരം പറഞ്ഞു.

Manya Naidu: ನಟಿ ಮಾನ್ಯಾ ನಾಯ್ಡು ಮನೆಯಲ್ಲಿ ಓಣಂ ಸಂಭ್ರಮ | Manya Naidu Celebrated Onam and wished her fans here is the photos - News18 Kannada

ഈ സാഹചര്യത്തില്‍ തന്നെയാണ് നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കേണ്ടത്. ഈ സംഭാവന നടത്തി, അത് അര്‍ഹമായ കൈകളില്‍ തന്നെ എത്തി എന്ന് അറിഞ്ഞപ്പോള്‍ എനിക്കുണ്ടായ സന്തോഷം വളരെ വലുതാണ്. വലിയൊരു തുക നല്‍കണം എന്നല്ല ഒരു രൂപയാണെങ്കിലും അത് നല്‍കാനുള്ള മനസ്സാണ് വലുത്. ഒരു ചാക്ക് അരിയാണ് നിങ്ങള്‍ക്ക് ഒരാള്‍ക്കായി കൊടുക്കാന്‍ കഴിയുന്നത് എങ്കില്‍ അത് കൊടുക്കുക. എനിക്ക് കഴിയുന്നത് ഞാന്‍ ചെയ്തു. ഈ സാഹചര്യത്തിലാണ് നമ്മള്‍ മനുഷ്യര്‍ ഒന്നിച്ചു നിന്ന് ഈ വൈറസിനെ തോല്‍പ്പിക്കേണ്ടത് എന്നും നടി കൂട്ടിച്ചേർത്തു.

Related posts