ഒരു കലാകാരനെ കുറിച്ച് മറ്റു കലാകാരന്മാർ പറയുന്നത് സ്വാഭാവികമാണ്. എന്നാൽ രസകരമായി പൊക്കി പറയുന്നത് അതിലും രസകരമായി തന്നെ ഉണ്ടാകും. ഇപ്പോഴിതാ ഒരു ടെലിവിഷന്‍ ഷോയില്‍ തന്‍്റെ സഹപ്രവര്‍ത്തകനായ നടന്‍ ജയറാമിനെക്കുറിച്ച് ഗംഭീരമായ പൊക്കി പറച്ചില്‍ വിവരണം നടത്തുകയാണ് നടന്‍ മനോജ്. കെ. ജയന്‍, ഷോയ്ക്കിടെയുള്ള രസകരമായ ഒരു സെഗ്മന്‍്റിലാണ് മനോജ്. കെ. ജയന്‍ ജയറാമിനെക്കുറിച്ച് പുകഴ്ത്തിയത്.
ജയറാം പെരുമ്ബാവൂരില്‍ ജനിക്കേണ്ട വ്യക്തിയല്ല. ഹോളിവുഡില്‍ ജനിക്കേണ്ട വ്യക്തിയാണ്. അദ്ദേഹത്തിന്‍്റെ പേഴ്സണാലിറ്റി ഒരു ഹോളിവുഡ് നടന് ചേര്‍ന്നതാണ്. അതുകൊണ്ട് അവര്‍ അദ്ദേഹത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചേനേ. ഇവിടെ തന്നെ എത്രയത്ര വ്യത്യസ്ത വേഷങ്ങള്‍ ചെയ്യുന്ന നടനാണ് അദ്ദേഹം. ലോക സിനിമയില്‍ തന്നെ അത്രയും വെറ്റൈറ്റി റോളുകള്‍ ചെയ്ത ഒരു നടനുണ്ടാകുമോ? എന്നത് സംശയമാണ്.
പിന്നെ ക്ലാസ്സിക്കല്‍ മ്യൂസിക്കിലൊക്കെ പുലിയാണ്. ചെണ്ട മേളമൊന്നുമല്ല വലിയ രീതിയിലുള്ള കച്ചേരി തന്നെ അദ്ദേഹത്തിന് ചെയ്യാന്‍ സാധിക്കും. സൗത്ത് ഇന്ത്യയില്‍ എത്രയധികം അവാര്‍ഡുകളാണ് അദ്ദേഹം വാങ്ങിക്കൂട്ടിയത്. അദ്ദേഹം ഹോളിവുഡ് നടനായിരുന്നാലും സ്ഥിതി മറിച്ചാകില്ലായിരുന്നു. ഓസ്കാറൊക്കെ പൂ പറിക്കുന്ന ലാഘവത്തോടെ ജയറാം നേടിയെടുക്കും. പെരുമ്ബാവൂരില്‍ ജനിച്ചത് കൊണ്ട് ജയറാമിന് ഹോളിവുഡിനെയല്ല നഷ്ടമായത്. ഹോളിവുഡിനാണ് ജയറാമിനെ നഷ്ടമായത്. സിനിമയില്‍ അഭിനയിക്കുക മാത്രമല്ല, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം തുടങ്ങിയ സമസ്ത മേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള അസാധ്യ പ്രതിഭയാണ് ജയറാം എന്നാണ് മനോജ് കെ ജയൻ പറഞ്ഞത്.