പൊരുത്തപ്പെട്ട് പോകാൻ പറ്റാത്തത് കൊണ്ടാണോ എന്തോ എനിക്ക് അറിയില്ല. എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി! വൈറലായി മനോജ് കുമാറിന്റെ വാക്കുകൾ!

ബീന ആന്റണി മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ ഒരു താരമാണ്. കഴിഞ്ഞ മുപ്പത് വർഷമായി താരം സീരിയലുകളിലും സിനിമയിലും നിറസാന്നിധ്യമാണ്. താരം അഭിനയത്തിന് തുടക്കം കുറിക്കുന്നത് ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിലൂടെയാണ്. ശേഷം ഗോഡ്ഫാദർ, യോദ്ധ, സർഗം, വളയം തുടങ്ങി നിരവധി ചിത്രങ്ങളിൽ ബീന പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. കൂടാതെ ഓമനത്തിങ്കൾ പക്ഷി, മായാസീത, എന്റെ മാനസപുത്രി, ഓട്ടോഗ്രാഫ്, തപസ്യ തുടങ്ങിയ പരമ്പരകളിൽ ബീന അഭിനയിച്ചിട്ടുണ്ട്. 2003 ലാണ് ബീന ആന്റണിയും നാടനായ മനോജ്‌ കുമാറും വിവാഹിതരാവുന്നത്. മനോജ് കുമാറും പ്രേക്ഷകർക്ക് വളരെ സുപരിചിതനാണ്. സോഷ്യൽ മീഡിയയിൽ ഇരുവരും വളരെ സജീവമാണ്. യൂട്യൂബ് ചാനലിലൂടെയും താരങ്ങൾ പ്രേക്ഷകർക്കുമുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോഴിതാ തന്റെ ഭാര്യ തന്നെ ഉപേക്ഷിച്ചു പോയി എന്ന് പറഞ്ഞുകൊണ്ടാണ് മനോജ് കുമാർ പുതിയ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി. പൊരുത്തപ്പെട്ട് പോകാൻ പറ്റാത്തത് കൊണ്ടാണോ എന്തോ എനിക്ക് അറിയില്ല, ആള് പോയി. അതിന്റെ വേദനയുണ്ട്. പക്ഷെ എന്ത് ചെയ്യാൻ പറ്റും ഒട്ടും താത്പര്യമില്ലാത്ത ആളെ പിടിച്ച് നിർത്താൻ പറ്റുമോ. എന്നാൽ ആ ഒരു കാര്യം കൊണ്ട് തകർന്ന് വിഷമിച്ച് ഇരിക്കില്ല. അതിനോട് എനിക്ക് താത്പര്യമില്ല. ജീവിതം മുന്നോട്ട് പോയേ പറ്റൂ. ആരൊക്കെ ജീവിതത്തിൽ ഉപേക്ഷിച്ചാലും നമുക്ക് ജീവിതം മുന്നോട്ട് കൊണ്ടു പോകണമല്ലോ. അതുകൊണ്ട് ഞാൻ മറ്റൊരാളെ ആ സ്ഥാനത്തേക്ക് കൊണ്ടു വന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിയ്ക്കുന്നത്.

യഥാർത്ഥ ഭാര്യയായ ബീനയെക്കുറിച്ചല്ല മനോജ് ഇക്കാര്യം പറഞ്ഞത്. സോ ണിയ ബോസ് ആണ് മനോജിനെ ഇട്ടിട്ട് പോയത്. സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഭാഗ്യലക്ഷ്മി എന്ന സീരിയലിനെ കുറിച്ചാണ് മനോജ് സംസാരിച്ചത്. സീരിയലിൽ സോണിയ ആയിരുന്നു മനോജിന്റെ ഭാര്യ. സോണിയ പിന്മാറിയ സാഹചര്യത്തിൽ ഇനി രശ്മിയായിരിയ്ക്കും ഭാര്യയായി എത്തുന്നത്. മംഗല്യം എന്ന സീരിയലിന് ശേഷം ഞാനും രശ്മിയും ഒന്നിച്ച് അഭിനയിക്കുന്ന രണ്ടാമത്തെ സീരിയൽ ആണ് ഇത് എന്നും. ബീനയുമായും നല്ലൊരു സൗഹൃദം സൂക്ഷിക്കുന്ന ആളാണ് രശ്മി എന്നും മനോജ് കുമാർ പറയുന്നു.

Related posts