അച്ഛനോടൊപ്പം അനുജൻ , മകനോടൊപ്പം ചേട്ടൻ. അപൂർവ്വമായൊരു അവസരത്തെ കുറിച്ച് മനോജ് കെ ജയൻ.

മനോജ് കെ ജയൻ മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. ഒരു സമയത് താരം മമ്മൂട്ടിയുടെ അനിയനായി അഭിനയിച്ച് തിളങ്ങിയിരുന്നു. നല്ല വില്ലൻ വേഷങ്ങളും വളരെ എളുപ്പം കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു നടൻ കൂടിയാണ് അദ്ദേഹം. ഇപ്പോൾ ഫേസ്ബുക് പോസ്റ്റിലൂടെ താരം തന്റെ കരിയറിൽ തന്നെ തേടിയെത്തിയ അപൂർവ്വ ഭാഗ്യത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ്.

Bilal will resume filming soon: Actor Manoj K Jayan- Cinema express

മനോഹരമായ കുറെ ഓർമ്മകളും സമ്മാനിച്ച് സല്യൂട്ട് എന്ന എന്റെ പ്രിയപ്പെട്ട സിനിമ പാക്കപ്പായി. 2005 ൽ രാജമാണിക്യത്തിൽ മമ്മൂക്കയുടെ അനുജനായി വേഷമിടുമ്പോൾ ഞാൻ ഒട്ടും ചിന്തിച്ചിരുന്നില്ല. 2021-ൽ, ദുൽഖറിന്റെ ചേട്ടനായി എനിക്ക് വേഷമിടേണ്ടി വരുമെന്ന്. ഇതൊരു അപൂർവ്വഭാഗ്യം. ദുൽഖർ. എന്തൊരു സ്വീറ്റ് പേർസൺ‍ ആണ് മോനെ നീ, ലവ് യൂ എന്ന് മനോജ് കുറിച്ചു.

Dulquer Salmaan's birthday wishes for Manoj K Jayan: You are the life of  our set | Malayalam Movie News - Times of India

ഡിയർ റോഷൻ, ഇത് എന്റെ ചേട്ടനാണെന്ന് തികഞ്ഞ ആത്മാർത്ഥതയോടെ, സ്നേഹത്തോടെ എന്നെ ചേർത്ത് പിടിച്ച്, പല തവണ, പല സമയത്ത് സെറ്റിൽ വച്ച് എല്ലാവരോടുമായി പറഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷം, അഭിമാനം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. എന്നിലെ നടന് തന്ന കരുതലിനും സപ്പോർട്ടിനും നന്ദി. താങ്ക് യൂ മൈ ബ്രില്യന്റ് ഡയറക്ടർ. ബോബി സഞ്ജയ് യുടെ ഒരു തിരക്കഥയിൽ കഥാപാത്രമാവാൻ ഞാൻ കുറെ നാളായി ആഗ്രഹിച്ചിരുന്നു. കാരണം നവ മലയാള സിനിമയിലെ ഏറ്റവും മികച്ചതായിട്ടുള്ള തിരക്കഥാകൃത്തുക്കളാണ് അവർ. കുറച്ച് താമസിച്ചായാലും അവരുടെ മികച്ച ഒരു കഥാപാത്രമാവാൻ എനിക്ക് സാധിച്ചു. താങ്ക് യൂ ബോബി ആൻഡ് സഞ്ജയ് എന്നും അദ്ദേഹം കുറിച്ചു.

Fahir Maithutty on Twitter: "And how is a Mammootty performance complete  without his biggest asset - bring the audience to tears. The interval scene  where he storms into Manoj K Jayan's house

Related posts