ആശയും മകനും യു.കെയിലാണ്, കുഞ്ഞാറ്റ ബാംഗ്ലൂരിലും! കുടുംബവിശേഷം പങ്കുവച്ച് മനോജ് കെ ജയൻ!

മലയാളത്തിലെ മികച്ച നടന്മാരിൽ മുൻപന്തിയിൽ നില്ക്കുന്ന താരമാണ്‌ മനോജ് കെ ജയൻ. നായകനായും സഹനടനായും മലയാളികളെ രസിപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. എന്നാൽ ക്ലാസ് സിനിമകളിൽ വേറിട്ട കഥാപാത്രങ്ങൾ ചെയ്തു കൊണ്ടിരുന്ന മനോജ്‌.കെ.ജയനെ വാണിജ്യ സിനിമകളിലെ കരുത്തുറ്റ വില്ലനാക്കി മാറ്റിയത് ഷാജി കൈലാസ് എന്ന സംവിധായകനാണ്. അനന്തഭദ്രത്തിലെ ദിഗംമ്പരനും, സായ് വർ തിരുമേനിയിലെ മിത്രനും ഉൾപ്പടെ തനിക്ക് കിട്ടിയ വില്ലൻ വേഷങ്ങൾ തകർത്താടുവാൻ മനോജ് കെ ജയനും സാധിച്ചു.

താരം മലയാളത്തിലെ സൂപ്പർ നായിക ഉർവശിയെ ആണ് ആദ്യം വിവാഹം കഴിച്ചിരുന്നത്. എന്നാൽ ഇരുവരും പിന്നീട് വേർപിരിഞ്ഞിരുന്നു. ഏക മകൾ കുഞ്ഞാറ്റ മനോജ് കെ ജയനോടൊപ്പമാണ് താമസിക്കുന്നത്. ആശയാണ് മനോജ് കെ ജയന്റെ ഇപ്പോഴത്തെ ഭാര്യ. ഇപ്പോഴിതാ കുടുംബ വിശേഷം പങ്കുവയ്ക്കുതാകയാണ് താരം. ഭാര്യ ആശയും മകനും യു.കെയിലാണ്. മകൻ അഞ്ചാം ക്ലാസിൽ പഠിക്കുകയാണ്. മകൾ കുഞ്ഞാറ്റ ബാംഗ്ലൂർ ക്രൈസ്റ്റ് കോളജിൽ നിന്നും പഠനം പൂർത്തിയാക്കി. ഇപ്പോൾ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. തന്നോട് പോക്കറ്റ് മണി ചോദിക്കാൻ മടിയാണെന്നും അതുകൊണ്ട് സ്വന്തമായി അധ്വാനിക്കാൻ ചെറിയൊരു ജോലിക്ക് കേറി.

ഓടി നടന്ന് സിനിമകൾ ചെയ്യാൻ ഇഷ്ടമല്ല. ഇപ്പോൾ തന്നെ രണ്ടു പ്രോജക്ടുകൾ വന്നിട്ടുണ്ട്. ഞാൻ കാരണം അവർക്ക് എന്തേലും വിഷയങ്ങൾ ഉണ്ടാകുമോ എന്ന് ആലോചിച്ചിട്ട് പകുതി മനസ്സുമായി ഇരിക്കുകയാണ് ഞാൻ. നല്ല കുറച്ച് കഥാപാത്രങ്ങൾ ചെയ്യണമെന്ന് മാത്രം. ഞാൻ ആളുകളുമായി അധികമായി മിങ്കിൾ ചെയ്യാറില്ല.

Related posts