മലയാളത്തിലെ മികച്ച നടന്മാരിൽ മുൻപന്തിയിൽ നില്ക്കുന്ന താരമാണ് മനോജ് കെ ജയൻ. നായകനായും സഹനടനായും മലയാളികളെ രസിപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. എന്നാൽ ക്ലാസ് സിനിമകളില്‍ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്തു കൊണ്ടിരുന്ന മനോജ്.കെ.ജയനെ വാണിജ്യ സിനിമകളിലെ കരുത്തുറ്റ വില്ലനാക്കി മാറ്റിയത് ഷാജി കൈലാസ് എന്ന സംവിധായകനാണ്. അനന്തഭദ്രത്തിലെ ദിഗംമ്പരനും, സായ് വർ തിരുമേനിയിലെ മിത്രനും ഉൾപ്പടെ തനിക്ക് കിട്ടിയ വില്ലൻ വേഷങ്ങൾ തകർത്താടുവാൻ മനോജ് കെ ജയനും സാധിച്ചു. അനന്തഭദ്രത്തില്‍ അഭിനയിച്ച ശേഷം തന്നിലുണ്ടായ മാറ്റങ്ങളെ കുറിച്ച് മനോജ് കെ ജയന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം ഷോയിലേക്ക് കഴിഞ്ഞ ദിവസം അതിഥിയായെത്തിയപ്പോഴാണ് മനോജ് കെ ജയന്‍ മനസ് തുറന്നത്.
അനന്തഭദ്രം ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ച സിനിമയായിരുന്നു. ഓരോ ഷോട്ട് കഴിയുമ്പോള്‍ സന്തോഷ് ശിവന്‍ സാര്‍ പറയും വിശ്രമിച്ചോളൂ. ക്യാമറയും ലൈറ്റും ശരിയാക്കട്ടെയെന്ന് അതുകേട്ട് കസേരയിലേക്ക് ഇരിക്കാന്‍ പോകുമ്പോഴേക്കും അദ്ദേഹം വിളിക്കും ഷോട്ട് റെഡിയായി എന്നും പറഞ്ഞ്. അത്രത്തോളം ഫാസ്റ്റാണ് അദ്ദേഹം. നല്ല കഴിവുള്ള മനുഷ്യമാണ്. അസാധ്യ കലാകാരനാണ്. ഞാന്‍ വളരെ സീരിയസായ കഥാപാത്രമാണ് ചെയ്തിരുന്നത് എങ്കിലും ചെറിയ ഇടവേള കിട്ടിയാല്‍ ഞാന്‍ തമാശ പറയാനും റിലാക്‌സ് ചെയ്യാനും പോകും. അതേസമയം മറ്റുള്ള നടന്മാരാണെങ്കില്‍ ക്യാരക്ടര്‍ വിടാതെ ബുക്കൊക്കെ വായിച്ച് സീരിയസായി എവിടെയെങ്കിലും മാറിയിരിക്കുകയെ ചെയ്യൂ.
നേരത്തെയൊക്കെ ഞാന്‍ മദ്യപിക്കാറുണ്ടായിരുന്നു. ഒരു സ്മോള്‍ അടിച്ച് പിരിഞ്ഞ അവസാനത്തെ സിനിമകളാണ് അനന്തഭദ്രവും രാജമാണിക്യവും. ഒരു രണ്ട് പെഗൊക്കെ കഴിക്കുമായിരുന്നു. ഞാന്‍ ബാറിലൊന്നും പോവാറില്ലായിരുന്നു. മോളൊക്കെ വളര്‍ന്ന് വന്നപ്പോഴേക്കും അതങ്ങ് നിര്‍ത്തി. 16 വര്‍ഷമായി മദ്യപാനമില്ല ബിയര്‍, വൈന്‍, കള്ള്, പുകവലി ഒന്നും ഉപയോഗിച്ചിട്ടില്ല മനോജ് കെ ജയന്‍ പറയുന്നു.