മലയാളത്തിലെ മികച്ച നടന്മാരിൽ മുൻപന്തിയിൽ നില്ക്കുന്ന താരമാണ് മനോജ് കെ ജയൻ. നായകനായും സഹനടനായും മലയാളികളെ രസിപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. എന്നാൽ ക്ലാസ് സിനിമകളില്‍ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്തു കൊണ്ടിരുന്ന മനോജ്.കെ.ജയനെ വാണിജ്യ സിനിമകളിലെ കരുത്തുറ്റ വില്ലനാക്കി മാറ്റിയത് ഷാജി കൈലാസ് എന്ന സംവിധായകനാണ്. നിരവധി വില്ലന്‍ കഥാപാത്രങ്ങളെ സിനിമയില്‍ അതി മനോഹരമായി അടയാളപ്പെടുത്തിയിട്ടുള്ള സംവിധാകനാണ് ഷാജി കൈലാസ്. അനന്തഭദ്രത്തിലെ ദിഗംമ്പരനും, സായ്വർ തിരുമേനിയിലെ മിത്രനും ഉൾപ്പടെ തനിക്ക് കിട്ടിയ വില്ലൻ വേഷങ്ങൾ തകർത്താടുവാൻ മനോജ് കെ ജയനും സാധിച്ചു.
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഹിറ്റ് സിനിമകളില്‍ മനോജ്.കെ.ജയന് ഇണങ്ങുന്ന തരത്തിലുള്ള വില്ലന്‍ വേഷങ്ങള്‍ നല്‍കി കൊണ്ട് ഷാജി കൈലാസ് എന്ന സംവിധായകന്‍ മനോജ് കെ ജയനിലെ അഭിനയ പ്രതിഭയുടെ മറ്റൊരു മുഖം തുറന്നു കാട്ടുകയായിരുന്നു. പരിണയം, സര്‍ഗം പോലെയുള്ള സിനിമകളില്‍ ക്ലാസ് ഇമേജുള്ള കഥാപാത്രങ്ങള്‍ ചെയ്തു കൊണ്ടിരുന്ന തന്നെ ആന്റി ഹീറോ കഥാപാത്രങ്ങളിലേക്ക് മാറ്റിയത് ഷാജി കൈലാസ് എന്ന സംവിധായകനാണെന്ന് ഒരു അഭിമുഖ പരിപാടിയില്‍ തുറന്നു പറയുകയാണ് മനോജ്.കെ.ജയന്‍.
പരിണയം, സര്‍ഗം, സോപാനം തുടങ്ങിയ സിനിമകളില്‍ ചെയ്ത ക്ലാസ് കഥാപാത്ര ഇമേജുകളില്‍ നിന്ന് എന്നെ വില്ലനെന്ന ആന്‍റി ഹീറോ പരിവേഷത്തിലേക്ക് മാറ്റിയത് ഷാജി കൈലാസ് എന്ന സംവിധായകനാണ്. മക്കളേ എന്ന് എന്നെ മലയാള സിനിമയില്‍ വിളിക്കുന്ന ഒരേയൊരാള്‍. എന്റെ ഏത് സന്തോഷത്തിലും, വിഷമത്തിലുമൊക്കെ വിളിക്കാന്‍ കഴിയുന്ന ജ്യേഷ്ഠ സഹോദരനെ പോലെ ഒരാളാണ് ഷാജിയേട്ടന്‍. എത്രയത്ര മികച്ച സിനിമകളാണ് അദ്ദേഹം എനിക്ക് സമ്മാനിച്ചത്. മനോജ് കെ ജയന്‍ പറയുന്നു. ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് ആണ് മനോജ് കെ ജയന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിൽ ദുൽഖറിന്റെ സഹോദരനായാണ് താരം പ്രത്യക്ഷപ്പെടുന്നതെന്നാണ് സൂചന.