മലയാളത്തിന്റെ പ്രിയ നായികയെ ഓർത്ത് മനോജ് കെ ജയൻ! വൈറലായി താരത്തിന്റെ പോസ്റ്റ്!

മലയാള സിനിമയിൽ ഇന്നും പകരം വയ്ക്കുവാൻ സാധിക്കാത്ത നായിക സ്ഥാനം നേടിയ താരമാണ്‌ മോനിഷ.
പതിനാലാം വയസില്‍ അഭിനയമികവിന്റെ ഉര്‍വശിപ്പട്ടം സ്വന്തമാക്കിയ താരവുമാണ് മോനിഷ. വേർപിരിഞ്ഞിട്ടു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും മലയാളികൾ മോനിഷയെ മറന്നിട്ടില്ല. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന മോനിഷ വെറും ആറ് വര്‍ഷങ്ങള്‍ കൊണ്ടാണ് മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത താരമായത്.

നഖക്ഷതങ്ങളും അധിപനും ആര്യനും പെരുന്തച്ചനും കമലദളവും ഉൾപ്പെടെ പ്രേക്ഷകരുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്ന വേഷങ്ങൾ മോനിഷയുടേതായുണ്ട്. സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്താണ് മോനിഷയെ ഒരു കാറപകടത്തിന്റെ രൂപത്തില്‍ മരണം കവര്‍ന്നെടുത്തത്. 1992 ല്‍ ചെപ്പടി വിദ്യ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയില്‍ മോനിഷയും അമ്മയും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിൽ പെടുകയായിരുന്നു.. അപകടത്തില്‍ തലച്ചോറിനുണ്ടായ പരിക്ക് മൂലം മോനിഷ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

29 വർഷങ്ങൾക്ക് മുൻപ് വിട പറഞ്ഞ തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകയെ ഓർക്കുകയാണ് നടൻ മനോജ് കെ ജയൻ. മോനിഷയ്ക്ക് ഒപ്പമുള്ള പഴയകാലചിത്രങ്ങളും മനോജ് പങ്കുവച്ചിട്ടുണ്ട്. മോനിഷ എന്നും നൊമ്പരമുണർത്തുന്ന ഓർമ്മ. എന്റെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു, സഹപ്രവർത്തകയായിരുന്നു. 1990ൽ പെരുന്തച്ചനു ശേഷം ‘സാമഗാനം’ എന്ന സീരിയലിൽ ഞങ്ങൾ വീണ്ടും ഒന്നിച്ചു. അതിലെ ചിത്രങ്ങൾ ആണിത്. ‘കുടുംബ സമേതം’ എന്ന ചിത്രത്തിൽ അവസാനമായി കണ്ടു യാത്ര പറഞ്ഞു,” മനോജ് കെ ജയൻ കുറിച്ചു.

Related posts