ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ്. ഇപ്പോഴിതാ റേറ്റിംഗ് ചാർട്ടിൽ ആഴ്ചകൾക്ക് ശേഷം ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചിരിക്കുകയാണ് സാന്ത്വനം സീരിയൽ. ഈ ആഴ്ച സാന്ത്വനം മറികടന്നിരിക്കുന്നത് ഒന്നാം സ്ഥാനത്ത് നിന്നിരുന്ന കുടുംബവിളക്ക് എന്ന പരമ്പരയെയാണ്. ഒരു ഏട്ടത്തിയമ്മയുടെയും അനുജന്മാരുടെയും കഥ പറയുന്ന ഈ പരമ്പരയിൽ ചിപ്പി രഞ്ജിത്, രാജീവ് പരമേശ്വർ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമായിരിക്കുകയാണ്. കൂടാതെ ടി ആർ പി റേറ്റിങ്ങിലും പരമ്പര മുന്നിലാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ സാന്ത്വനം വീട്ടിലേക്ക് പുതിയൊരു അംഗം കൂടി എത്തിയിരിക്കുകയാണ്. കണ്ണന്റെ നായികയായി അച്ചു എന്ന കഥാപാത്രമാണ് ഇപ്പോൾ പരമ്പരയിൽ എത്തിയിരിക്കുന്നത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടിക് ടോക്കിലൂടെയും ഇൻസ്റ്റാഗ്രാം റീൽസിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ മഞ്ജുഷയാണ്. ഇപ്പോൾ താരം സോഷ്യൽ മീഡിയയിലൂടെ തനിക്ക് വരുന്ന വിവാഹ അഭ്യർത്ഥനകളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.
സമൂഹമാധ്യമങ്ങളിലൂടെ ചിലർ വിവാഹാലോചനകളുമായി വരാറുണ്ട്. കൂടുതൽ പേരും പപ്പയോടാണ് സംസാരിക്കാറുള്ളത്. എന്നോട് ആരും ഇതുരെ ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല. കാരണം വീട്ടുകാർക്ക് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ മാത്രമേ ഞാൻ വിവാഹം കഴിക്കുവെന്ന് നേരത്തേ തീരുമാനിച്ചതാണെന്നും മഞ്ജുഷ മാർട്ടിൻ പറയുന്നു. ഞാൻ കണ്ട് പിടിക്കുന്ന വ്യക്തി ശരിയാവണമെന്നില്ല, എനിക്ക് ഒരാളെ തിരഞ്ഞെടുക്കുവാനുള്ള കഴിവില്ല. അവരാണല്ലോ നമ്മളെ വളർത്തി വലുതാക്കിയത്. ഒരു നിലയിലെത്തിച്ചത്, ജീവിതത്തിൽ സ്വന്തമായി തീരുമാനമെടുക്കാൻ പേടിയാണെന്നും മഞ്ജുഷ പറയുന്നു.
എന്നോട് വന്ന് പ്രൊപ്പോസ് ചെയ്യുന്നവർ പോലൂം വെറുതേ പറഞ്ഞുവെന്നെയുള്ളു എന്നാണ് പറയാറ്. വീട്ടിൽ വിളിക്കുന്നവരോട് ഇപ്പോൾ കല്യാണം നോക്കാറില്ലെന്നാണ് പറയുന്നതെന്നും മഞ്ജുഷ പറയുന്നു. അച്ഛനും അമ്മയും പ്രണയവിവാഹത്തെ അനുകൂലിക്കുന്നവരാണ് പക്ഷേ ക്രിസ്ത്യൻ ആയിരിക്കണം. കോളേജിൽ പോയി നല്ല അഡ്വക്കേറ്റ് ആരെങ്കിലും ഉണ്ടെങ്കിൽ നോക്കിക്കോ എന്ന് പറഞ്ഞ് വിട്ടതാണ് പക്ഷേ എനിക്ക് ആരെയും ഇഷ്ടപ്പെട്ടില്ല. ഒരു 26 വയസ്സിന് ശേഷം വിവാഹം കഴിക്കുവനാണ് താല്പര്യം. പുക വലിക്കുകയോ മദ്യപിക്കുകയോ ചെയ്യുന്നവരെ ഇഷ്ടമല്ലെന്നും മഞ്ജുഷ പറയുന്നു.