BY AISWARYA
പുതിയ സിനിമകളുമായി തിരക്കിലാണ് മഞ്ജു വാര്യർ.അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. നടിയെന്ന രീതിയിൽ മാത്രമല്ല, വ്യക്തിയെന്ന രീതിയിലും മഞ്ജുവിനോട് ഏറെ ബഹുമാനവും സ്നേഹവും സൂക്ഷിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും.
താരത്തിന്റെ പുതിയ സിനിമയായ ആയിഷയുടെ ചിത്രീകരണം യുഎഇയിൽ പുരോഗമിക്കുകയാണ്. ഇടയ്ക്കിടെ പുതിയ ലുക്കിലും മഞ്ജു പ്രത്യക്ഷപ്പെടാറുണ്ട്. പുതിയ ഹെയർസ്റ്റൈലിലുള്ള മഞ്ജുവിന്റെ മേക്കോവർ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
പരസ്യ ചിത്രത്തിനുവേണ്ടിയാണ് മഞ്ജുവിന്റെ പുത്തൻ ഹെയർസ്റ്റൈൽ. സജിത്ത് ആൻഡ് സുജിത്തായിരുന്നു മഞ്ജുവിനായി ഹെയര്‍ സ്റ്റൈലൊരുക്കിയത്. മഞ്ജുവിനൊപ്പം വീണ്ടും പ്രവർത്തിക്കാനായതിന്റെ സന്തോഷം ഇരുവരും ഷെയർ ചെയ്തിട്ടുണ്ട്.