ഈ രണ്ട് മനോഹരമായ യാത്രയിൽ പങ്കുവഹിക്കാൻ കഴിഞ്ഞതിൽ വലിയ അഭിമാനം: സന്തോഷം പങ്കു വച്ച് മഞ്ജു

മലയാള സിനിമ ഇപ്പോൾ നടന്ന അറുപത്തിയേഴാം ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ചിരുന്നു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ മരക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചിത്രമാണ്. അവാർഡ് പ്രഖ്യാപനത്തിൽ തിളങ്ങിയ മറ്റു മലയാള ചിത്രങ്ങൾ ഹെലൻ, കള്ള നോട്ടം, ബിരിയാണി, ഒരു പാതിരാ സ്വപ്നം പോലെ എന്നിവയാണ്. ധനുഷാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് നടി മഞ്ജു വാര്യർ നായികയായ അസുരൻ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്. ധനുഷും മനോജ് ബാജ്പേയിയുമാണ് മികച്ച നടനുള്ള അവാർഡ് പങ്കിട്ടെടുത്തത്.

Asuran Movie Review: Dhanush and Vetri Maaran gift another solid revenge  dramaDhanush to play a dual role in Asuran- Cinema express

ഇപ്പോഴിതാ നടി മഞ്ജു വാര്യർ അവാർഡ് ജേതാക്കൾക്ക് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മഞ്ജു തൻ്റെ സന്തോഷം അറിയിച്ചത് മരക്കാറിൻ്റെയും അസുരൻ്റെയും പോസ്റ്ററുകൾ പങ്കുവെച്ചുകൊണ്ടാണ്. എല്ലാവർക്കും ഒരുപാട് അഭിനന്ദനങ്ങൾ. ഈ രണ്ട് മനോഹരമായ യാത്രയിൽ പങ്കുവഹിക്കാൻ കഴിഞ്ഞതിൽ വലിയ അഭിമാനം-മഞ്ജു പറഞ്ഞു. മഞ്ജു വാര്യരാണ് അസുരനിലും മരക്കാറിലും നായികയായെത്തുന്നത്. മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം കൂടിയായിരുന്നു അസുരൻ. ചിത്രത്തിലെ പച്ചൈയമ്മ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

Marakkar: Arabikadalinte Simham' will prove that Priyadarshan is India's  finest director', claims Bollywood actor | DH Latest News, Entertainment  DH, Cinema DH, Cinema, Latest News, Entertainment , Mohanlal, Priyadarshan,  Sunil Shetty, Kunjali

ഈ അവാർഡിന് ധനുഷ് തീർത്തും അർഹനാണെന്നും ഇതിൽ വളരെ അഭിമാനമെന്നും മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. മഞ്ജു ആശംസ നേർന്നത് അസുരനിലെ രണ്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു. വെക്കൈ എന്ന തമിഴ് നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ ധനുഷ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. മുൻപ് വെട്രിമാരനും ധനുഷും ഒന്നിച്ച പൊല്ലാതവൻ, ആടുകളം, വടചെന്നൈ എന്നീ ചിത്രങ്ങൾ വലിയ വിജയമാകുകയും പ്രേക്ഷക നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.

Related posts