മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയാണ് താരം അറിയപ്പെടുന്നത്. പ്രേക്ഷകരുടെ ഇടയിൽ ഇപ്പോൾ തരംഗമാകുന്നത് മഞ്ജു വാര്യർ പങ്കുവച്ച ഏറ്റവും പുതിയ ഒരു ചിത്രമാണ്. ചിത്രത്തിന്റെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു- “എല്ലാദിവസവും ആരെയെങ്കിലും പുഞ്ചിരിപ്പിക്കാൻ ശ്രമിക്കൂ, അതിൽ ഒരാൾ നിങ്ങളാണെന്നും മറക്കരുത്”.
വളരെ പോസിറ്റീവ് ആയ ഒരു സന്ദേശം തന്നുകൊണ്ടാണ് മഞ്ജു തന്റെ മനോഹരമായ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ചിത്രം കണ്ട ആരാധകർ പറയുന്നത് മഞ്ജുവിന് പ്രായം പുറകോട്ടാണ് പോകുന്നത് എന്നാണ്. മഞ്ജു കൂടുതൽ ചെറുപ്പമായെന്നും താരം മറ്റുള്ളവർക്കൊരു പ്രചോദനമാണ് എന്നും ആരാധകർ അഭിപ്രായപ്പെട്ടു.
ദിലീപുമായി വേർപിരിഞ്ഞ ശേഷം ഹൗ ഓൾഡ് ആർ യു എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെയാണ് മഞ്ജു തന്റെ തിരിച്ചു വരവ് നടത്തിയത്. ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രം ഒരുപാട് പ്രശംസകളും ഏറ്റുവാങ്ങിയിരുന്നു. നിരവധിചിത്രങ്ങളാണ് മഞ്ജുവിന്റേതായി പുറത്തിറങ്ങുവാൻ ഉള്ളത്.ദി പ്രീസ്റ്റ്,ജാക്ക് ആൻഡ് ജിൽ, മരക്കാർ: അറബിക്കടലിന്റെ സിംഹം , പടവെട്ട് , ചതുർമുഖം, ലളിതം സുന്ദരം എന്നിവയാണ് വരാനിരിക്കുന്ന റിലീസുകൾ.